---
title: "പതിവ് തെറ്റിക്കാതെ മേമുണ്ട; നാടകത്തിൽ ഒന്നാം സ്ഥാനം തന്നെ"
english_title: "Memunda without breaking the routine; First place in drama"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82502/memunda-without-breaking-the-routine-first-place-in-drama"
published_at: "2022-11-29T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385b3402b484_memunda.jpg"
keywords: []
---

# പതിവ് തെറ്റിക്കാതെ മേമുണ്ട; നാടകത്തിൽ ഒന്നാം സ്ഥാനം തന്നെ

> **Lead Summary:** **വടകര: **പതിവ് തെറ്റിക്കാതെ മേമുണ്ട നാടകത്തിൽ ഒന്നാം സ്ഥാനം തന്നെ. കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം മലയാളം നാടക മത്സരത്തിൽ കാണികളുടെ കണ്ണും മനസ്സും നിറച്ച് മേമുണ്ട എച്ച് എസ് എസ്.

## Article Content

**വടകര: **പതിവ് തെറ്റിക്കാതെ മേമുണ്ട നാടകത്തിൽ ഒന്നാം സ്ഥാനം തന്നെ. കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം മലയാളം നാടക മത്സരത്തിൽ കാണികളുടെ കണ്ണും മനസ്സും നിറച്ച് മേമുണ്ട എച്ച് എസ് എസ്.

മേമുണ്ടയുടെ ചുണക്കുട്ടികൾ അവതരിപ്പിച്ച പുസ്തകത്തിൻ്റെ മണം ഒന്നാമതായി . കൂട്ടുകാരുടെ മനസ്സ് മോഷ്ട്ടിച്ച കുട്ടിക്കള്ളനും, മായാവിയുടെയും, നിധി തേടി പോയ കുട്ടിയുടേയും കഥ പറഞ്ഞ സതിയേടത്തിയും,ചങ്ങാതി കൂട്ടത്തിലെ കുറുമ്പത്തി നൈനയുമെല്ലാം വടകര ടൗൺ ഹാളിലെ നാടക വേദിയിൽ ഇടം നേടി .

അഷ്മിയ , യാഷിൻ റാം , വൈഗ , വേദ , ദ്രുപത് , ശിവലക്ഷമി, ഗുരുപ്രണവ് ,ചന്ദ്രമ , ആരാധ്യ ,മിലോവ് എന്നിവരാണ് നാടകത്തിലെ അംഗങ്ങൾ. ഇവരിൽ ചന്ദ്രമയാണ് ടീം ലീഡർ. കുട്ടികളുടെ നാടക വേദികൾക്ക് പ്രിയങ്കരനായ പ്രദീപ് മേമുണ്ടയാണ് സംവിധായകൻ .രചന: മനോജ് അനാമിക , ആർട്ട് വർക്ക് ബേബി രാജ് ,സംഗീതം അജേഷ് മാസ്റ്റർ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82502/memunda-without-breaking-the-routine-first-place-in-drama)