---
title: "ഇരട്ടകളുടെ വിജയം നാടിനും സ്കൂളിനും അഭിമാനിക്കാം"
english_title: "Both the country and the school can be proud of the twin's success"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82505/both-the-country-and-the-school-can-be-proud-of-the-twins-success"
published_at: "2022-11-29T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385b77f47f03_ayisha_fathima.jpg"
keywords: []
---

# ഇരട്ടകളുടെ വിജയം നാടിനും സ്കൂളിനും അഭിമാനിക്കാം

> **Lead Summary:** **വടകര:** ജില്ലാ കലോത്സവത്തിന് അഭിമാന നിമിഷം. യുപി വിഭാഗം അറബിക് സംഭാഷണത്തിൽ കൊയിലാണ്ടി ഐസിഎസ് സ്കൂളിലെ ഇരട്ടകൾക്ക് മിന്നും വിജയം.

## Article Content

**വടകര:** ജില്ലാ കലോത്സവത്തിന് അഭിമാന നിമിഷം. യുപി വിഭാഗം അറബിക് സംഭാഷണത്തിൽ കൊയിലാണ്ടി ഐസിഎസ് സ്കൂളിലെ ഇരട്ടകൾക്ക് മിന്നും വിജയം.

ഷാനവാസ് ഷർമിന ദമ്പതികളുടെ ഇരട്ടക്കുട്ടികളായ ഫെല്ലാ ആയിഷയും, ഫെന്നാ ഫാത്തിമയും ആണ് ഈ അഭിമാനനേട്ടത്തിന് അർഹരായത്. നേരത്തെ കൊയിലാണ്ടി ഉപജില്ലയിൽ അറബിക് സംഭാഷണത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.

എൽ പി വിഭാഗത്തിലും നിരവധി മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ജില്ലാ അടിസ്ഥാനത്തിൽ ആദ്യമായാണ് ഇരട്ടകൾ പങ്കെടുക്കുന്നത്. സ്കൂളിലെ അധ്യാപികമാരായ ഷഹല ടീച്ചറും സഫിയ ടീച്ചറുമാണ് രണ്ടു മിടുക്കികളെയും പരിശീലിപ്പിക്കുന്നത്. ഇത് സ്കൂളിനെയും നാട്ടുകാരെയും ഏറെ അഭിമാനഭരിതരാക്കി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82505/both-the-country-and-the-school-can-be-proud-of-the-twins-success)