---
title: "വഴികാട്ടാൻ മത്സരം; ഭക്ഷണശാലയിലേക്ക് സൂചനാ ബോഡുകൾ വെച്ച്‌ യുവജന സംഘടനകൾ"
english_title: "competition to guide; Youth organizations put up signboards to eateries"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82510/competition-to-guide-youth-organizations-put-up-signboards-to-eateries"
published_at: "2022-11-29T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385c2fd24d7d_FD.jpg"
keywords: []
---

# വഴികാട്ടാൻ മത്സരം; ഭക്ഷണശാലയിലേക്ക് സൂചനാ ബോഡുകൾ വെച്ച്‌ യുവജന സംഘടനകൾ

> **Lead Summary:** **വടകര: **ഇന്നലെ ഭക്ഷണ ശാല കണ്ടെത്താൻ കഴിയാതെ കലോത്സവ നഗരിയിൽ എത്തിയവർ പലരും നട്ടം തിരിഞ്ഞു. ദൂരെ ദിക്കുകളിൽ നിന്നെത്തിയവർക്ക് തുണയായത് വഴി നീളെ ഡിവൈഎഫ്ഐ സ്ഥാപിച്ച സൂചനാ ബോർഡുകൾ.

## Article Content

**വടകര: **ഇന്നലെ ഭക്ഷണ ശാല കണ്ടെത്താൻ കഴിയാതെ കലോത്സവ നഗരിയിൽ എത്തിയവർ പലരും നട്ടം തിരിഞ്ഞു. ദൂരെ ദിക്കുകളിൽ നിന്നെത്തിയവർക്ക് തുണയായത് വഴി നീളെ ഡിവൈഎഫ്ഐ സ്ഥാപിച്ച സൂചനാ ബോർഡുകൾ.

പാർക്ക് റോഡിലെ ശ്രീ നാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് ഭക്ഷണ ശാല ഒരുക്കിയത്. എന്നാൽ ഇന്ന് കണ്ടത് വഴി കാട്ടി ശ്രദ്ധ നേടാനുള്ള യുവജന സംഘടനകളുടെ മത്സരമാണ്.

യൂത്ത് കോൺഗ്രസ്സും യുവജനതാദള്ളും ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിനിടെ ഇന്ന് സംഘാടകർ പതിച്ച ബോർഡിലാകട്ടെ അക്ഷരതെറ്റും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82510/competition-to-guide-youth-organizations-put-up-signboards-to-eateries)