---
title: " മണപ്പുറത്ത്  കുഞ്ഞികൃഷ്ണകുറുപ്പിന്റെ ഓര്‍മ്മ പുതുക്കി എല്‍ജെഡി പ്രവര്‍ത്തകര്‍ "
english_title: "kuchhikrishna kuruppu memorial function maniyoor "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/8252/kuchhikrishna-kuruppu-memorial-function-maniyoor"
published_at: "2021-11-01T06:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617f3c3e1876a_manayath chandran .jpg"
keywords: []
---

#  മണപ്പുറത്ത്  കുഞ്ഞികൃഷ്ണകുറുപ്പിന്റെ ഓര്‍മ്മ പുതുക്കി എല്‍ജെഡി പ്രവര്‍ത്തകര്‍ 

> **Lead Summary:** **മണിയൂര്‍: **മണിയൂരിന്റെ സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് ദീര്‍ഘകാലം നിറഞ്ഞുനിന്ന രാഷ്ട്രീയ നേതാവായിരുന്നു മണപ്പുറത്ത് കുഞ്ഞികൃഷ്ണകുറുപ്പെന്നു എല്‍ ജെ ഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. കര്‍ഷക വിഭാഗത്തിന്റെയും പാവപ്പെട്ട ജനവിഭാഗത്തിന്റെ യും ഉന്നമനത്തിന് അക്ഷീണം പരിശ്രമിച്ച നേതാവായിരുന്നു അദ്ദേഹം.

## Article Content

**മണിയൂര്‍: **മണിയൂരിന്റെ സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് ദീര്‍ഘകാലം നിറഞ്ഞുനിന്ന രാഷ്ട്രീയ നേതാവായിരുന്നു മണപ്പുറത്ത് കുഞ്ഞികൃഷ്ണകുറുപ്പെന്നു എല്‍ ജെ ഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. കര്‍ഷക വിഭാഗത്തിന്റെയും പാവപ്പെട്ട ജനവിഭാഗത്തിന്റെ യും ഉന്നമനത്തിന് അക്ഷീണം പരിശ്രമിച്ച നേതാവായിരുന്നു അദ്ദേഹം.

മുതുവനയില്‍ ടി ടി മൂസ സ്മാരകത്തില്‍ നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ എല്‍ജെഡി പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ മനോജ് അധ്യക്ഷത വഹിച്ചു.

എല്‍ ജെ ഡി കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് കെ എം ബാബു മുഖ്യപ്രഭാഷണം നടത്തി. കെ പി കുഞ്ഞിരാമന്‍, ഇ കെ പവിത്രന്‍, തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ശ്രീലത, സി വിനോദന്‍, കെ പി ബാലകൃഷ്ണന്‍, ഒ പി ചന്ദ്രന്‍, ചിറങ്കര മനോജന്‍, ഗ്രാമപഞ്ചായത്ത് അംഗം ഷൈനി വമ്മു ര് മിത്തല്‍, സി വി സുരേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/8252/kuchhikrishna-kuruppu-memorial-function-maniyoor)