---
title: "തൂത്ത് വാരും; ശുചീകരണത്തിന് വിപുലമായ ഒരുക്കങ്ങളുമായി നഗരസഭയും "
english_title: "Sweeping will come; Municipal Corporation with extensive preparations for cleaning"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82521/sweeping-will-come-municipal-corporation-with-extensive-preparations-for-cleaning"
published_at: "2022-11-29T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385d7c150810_green.jpg"
keywords: []
---

# തൂത്ത് വാരും; ശുചീകരണത്തിന് വിപുലമായ ഒരുക്കങ്ങളുമായി നഗരസഭയും 

> **Lead Summary:** **വടകര :** പ്രതിഭകളും വിദ്യാലയങ്ങളും വിജയം തൂത്തുവാരുമ്പോൾ റവന്യൂ ജില്ലാ കലോത്സവം വേദികളും വടകര നഗരവും മാലിന്യ മുക്തമാക്കാൻ വിപുലമായ ഒരുക്കങ്ങൾ.

## Article Content

**വടകര :** പ്രതിഭകളും വിദ്യാലയങ്ങളും വിജയം തൂത്തുവാരുമ്പോൾ റവന്യൂ ജില്ലാ കലോത്സവം വേദികളും വടകര നഗരവും മാലിന്യ മുക്തമാക്കാൻ വിപുലമായ ഒരുക്കങ്ങൾ.

വടകരയിൽ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിലെ 19 വേദികളും അവിടങ്ങളി ലേക്ക് പോകാനുള്ള പാതയോരങ്ങളിലും ഇടവഴികളിലും ഒരു കടലാസു കഷണം പോലും വീഴാതെയും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടും സമ്പൂർണ്ണ മാലിന്യ മുക്ത പരിപാടികളാ ക്കാൻ വിപുലമായ നടപടികളാണ് നഗരസഭ സ്വീകരിച്ചത്.

നഗരത്തിലെ പാതയോരങ്ങളെ 12 ഭാഗങ്ങളാക്കി മാറ്റി 12 ജെ എച്ച്.ഐ മാർക്ക് ചുമതല നൽകി എല്ലാദിവസവും കണ്ടിജൻസി ജീവനക്കാരും ഹരിയാലി ഹരിത കർമ്മ സേന അംഗങ്ങളും ശുചീ കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ചെയ്തു വരുന്നുണ്ട്.

പരിപാടി നടക്കുന്ന എല്ലാ വേദികളിലും വല്ല ങ്ങൾ സ്ഥാപിച്ച് അവിടെ നിന്നുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാനും നടപടി സ്വീകരിക്കുമെന്ന് കലോത്സവ ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി ചെയർമാൻ എ.പി. പ്രജിത അറിയിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82521/sweeping-will-come-municipal-corporation-with-extensive-preparations-for-cleaning)