---
title: "ആശാനോടൊപ്പം വളർന്ന് ശ്രീഹരി; ചെണ്ടതായമ്പക അത്തോളിക്ക് "
english_title: "Chenda thayampaka competition GV HSS Atholi Srihari J P first position"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82524/chenda-thayampaka-competition-gv-hss-atholi-srihari-j-p-first-position"
published_at: "2022-11-29T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385da5b72d01_sreehari.jpg"
keywords: []
---

# ആശാനോടൊപ്പം വളർന്ന് ശ്രീഹരി; ചെണ്ടതായമ്പക അത്തോളിക്ക് 

> **Lead Summary:** **വടകര : **ആശാനോടൊപ്പം വളർന്ന് ശ്രീഹരി.ജെപി. ഹയർസെക്കൻഡറി വിഭാഗം ചെണ്ട തായമ്പക മത്സരത്തിൽ ജി.വി എച്ച്എസ്എസ് അത്തോളിയുടെ ശ്രീഹരി ജെപി ഒന്നാം സ്ഥാനം നേടി.

## Article Content

**വടകര : **ആശാനോടൊപ്പം വളർന്ന് ശ്രീഹരി.ജെപി. ഹയർസെക്കൻഡറി വിഭാഗം ചെണ്ട തായമ്പക മത്സരത്തിൽ ജി.വി എച്ച്എസ്എസ് അത്തോളിയുടെ ശ്രീഹരി ജെപി ഒന്നാം സ്ഥാനം നേടി.

പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥിയാണ് ഈ മിടുക്കൻ. കാഞ്ഞിരശ്ശേരി വിനോദ മാരാർ പേരാമ്പ്രയുടെ നേതൃത്വത്തിലാണ് അഭ്യസിച്ചു വരുന്നത്. സെൻറ് ഫ്രാൻസിസ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെയാണ് ചെണ്ട തായമ്പക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത്. തുടർന്ന് ഒമ്പതാം ക്ലാസിലും മികവ് ആവർത്തിച്ചു.

പുരുഷു- ജയശ്രീ ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്തവനാണ് ശ്രീഹരി. അനുജൻ ഗിരിധർ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82524/chenda-thayampaka-competition-gv-hss-atholi-srihari-j-p-first-position)