---
title: "നാടകത്തിലെ ജീവിതങ്ങൾ; അരങ്ങിൽ വിസ്മയം തീർത്ത് കടത്തനാട്ടുകാർ"
english_title: "The kadathanattukar are amazed at the Kalotsava stage"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82527/the-kadathanattukar-are-amazed-at-the-kalotsava-stage-new"
published_at: "2022-11-29T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385dc770d441_NADAKAM_MEMUNDA.jpg"
keywords: []
---

# നാടകത്തിലെ ജീവിതങ്ങൾ; അരങ്ങിൽ വിസ്മയം തീർത്ത് കടത്തനാട്ടുകാർ

> **Lead Summary:** **വടകര: **അരങ്ങിൽ വിസ്മയം തീർത്ത് കലോത്സവ വേദികളിൽ കുട്ടികൾ തിമർത്ത് അഭിനയിക്കുമ്പോൾ തിരശീലക്ക് പിറകിൽ നാടകം നെഞ്ചേറ്റിയ രണ്ട് പേരുണ്ട് . കടത്തനാട്ടിൽ നാടക സംവിധാന രംഗത്ത് നിറസാനിധ്യമായ പ്രദീപ് മേമുണ്ടയും, മനോജ് അനാമികയുമാണ് നാടക പ്രവർത്തന രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചവർ.

## Article Content

**വടകര: **അരങ്ങിൽ വിസ്മയം തീർത്ത് കലോത്സവ വേദികളിൽ കുട്ടികൾ തിമർത്ത് അഭിനയിക്കുമ്പോൾ തിരശീലക്ക് പിറകിൽ നാടകം നെഞ്ചേറ്റിയ രണ്ട് പേരുണ്ട് . കടത്തനാട്ടിൽ നാടക സംവിധാന രംഗത്ത് നിറസാനിധ്യമായ പ്രദീപ് മേമുണ്ടയും, മനോജ് അനാമികയുമാണ് നാടക പ്രവർത്തന രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചവർ.

മേമുണ്ട എച്ച്.എസ് അവതരിപ്പിച്ച പുസ്തകത്തിന്റ മണം നാടകത്തിന്റ രചന നിർവ്വഹിച്ചത് മത്സ്യ തൊഴിലാളിയായ മനോജ് അനാമികയാണ്. മുപ്പത് വർഷത്തിലേറെയായി നാടക രംഗത്ത് സാന്നിധ്യമായ മനോജ് അനാമികയ്ക്ക് ഇരട്ടിമധുരം.

റവന്യൂ ജില്ലാ കലോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ നാടകമെഴുതിയത് കീഴൽ സ്വദേശി മനോജാണ്. കഴിഞ്ഞ റവന്യൂ സ്കൂൾ കലോത്സവത്തിൽ ഇദ്ദേഹത്തിന്റ രചനയിൽ നാദാപുരം ഗവ: യൂ.പി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച പിൻകോഡ് 673104 എന്ന നാടകം ഒന്നാം സ്ഥാനം നേടിയിരുന്നു.

രക്ഷാധികാരി ബൈജു എന്ന സിനിമയിലൂടെ മികച്ച ബാല നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ നക്ഷത്ര മനോജിന്റ അച്ഛനാണ്. മനോജിനെപ്പോലെ ദീർഘകാലം നാടക രംഗത്തുള്ള പ്രദീപ് മേമുണ്ടയാണ് ഒന്നാമതെത്തിയ നാടകത്തിന്റെ സംവിധായകൻ.

സപ്ളെക്കോയുടെ വാഹനത്തിന്റ താത്കാലിക ഡ്രൈവറാണ്. ജീവിത പ്രാരാബ്ധക്കൾക്കിടയിലും നാടക വേദിയെ ധന്യമാക്കിയ വരാണ് രണ്ട് പേരും. മൊബൈൽ ഫോണിന്റ അതിപ്രസരത്തിൽ കുടുംബ ബന്ധങ്ങളിൽ ഒറ്റപെടുന്ന കുട്ടികളുടെ കഥ പറഞ്ഞ നാടകം സമൂഹത്തിന് മുമ്പിൽ ചോദ്യശരങ്ങളായി.

കൂട്ടുകാരുടെ മനസ്സ് മോഷ്ട്ടിച്ച കുട്ടിക്കള്ളനും , മായാവിയുടെയും , നിധി തേടി പോയ കുട്ടിയുടേയും കഥ പറഞ്ഞ സതിയേടത്തിയും , ചങ്ങാതി കൂട്ടത്തിലെ കുറുമ്പത്തി നൈനയുമെല്ലാം വടകര ടൗൺ ഹാളിലെ നാടക വേദിയിൽ ഇടം നേടി .

വായന അന്യമാകുമ്പോൾ സ്നേഹ ബന്ധങ്ങളും നഷ്ടമാകുന്നുവെന്ന സന്ദേശമാണ് നാടകം മുന്നോട്ട് വെക്കുന്നത്. അഷ്മിയ , യാഷിൻ റാം , വൈഗ , വേദ , ദ്രുപത് , ശിവലക്ഷ് മി, ഗുരുപ്രണവ് ,ചന്ദ്രമ , ആരാധ്യ ,മിലോവ് എന്നിവരാണ് നാടകത്തിലെ അഭിനേതാക്കൾ . കുട്ടികളുടെ നാടക വേദികൾക്ക് പ്രിയങ്കരനായ പ്രദീപ് മേമുണ്ടയാണ് സംവിധായകൻ .രചന മനോജ് അനാമിക , ആർട്ട് വർക്ക് ബേബി രാജ് ,സംഗീതം അജേഷാണ് നിർവ്വഹിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82527/the-kadathanattukar-are-amazed-at-the-kalotsava-stage-new)