---
title: "മികവോടെ ഘനശ്യാം; എന്നും ഒന്നാമത്"
english_title: "Ghanshyam of Silver Hills HSS, Kozhikode came first in the Higher Secondary Category Kerala Acting Competition at the Revenue District Arts Festival."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82529/ghanshyam-of-silver-hills-hss-kozhikode-came-first-in-the-higher-secondary-category-kerala-acting-competition-at-the-revenue-district-arts-festival"
published_at: "2022-11-29T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385ddf1220e1_khanshyam.jpg"
keywords: []
---

# മികവോടെ ഘനശ്യാം; എന്നും ഒന്നാമത്

> **Lead Summary:** **വടകര :** മികവോടെ ഘനശ്യാം. പതിവുപോലെ ഇന്നും ഒന്നാമത്. റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം കേരള നടന മത്സരത്തിൽ കോഴിക്കോട് സിൽവർ ഹിൽസ് എച്ച്എസ്എസിലെ ഘനശ്യാം ഒന്നാമതായി.

## Article Content

**വടകര :** മികവോടെ ഘനശ്യാം. പതിവുപോലെ ഇന്നും ഒന്നാമത്. റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം കേരള നടന മത്സരത്തിൽ കോഴിക്കോട് സിൽവർ ഹിൽസ് എച്ച്എസ്എസിലെ ഘനശ്യാം ഒന്നാമതായി.

പ്ലസ് ടു വിദ്യാർഥിയായ ഈ മിടുക്കൻ ഹൈസ്കൂൾ പഠനകാലത്ത് കലാ മത്സരങ്ങളിൽ മികവ് പുലർത്തിയിരുന്നു. കുച്ചിപ്പുടി, ഫോക്ക് ഡാൻസ് എന്നിവയിലും നേരത്തെ മികവ് പുലർത്തിയിട്ടുണ്ട്.

കലോത്സവത്തിൽ കേരള നടന മത്സരം കൂടാതെ കൊളാഷ് മത്സരത്തിലും പങ്കെടുക്കുന്നുണ്ട്. 2018ൽ ആലപ്പുഴയിൽ വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ കുച്ചിപ്പുടിയിൽ എ ഗ്രേഡ് നേടിയിരുന്നു.

2019ൽ കാഞ്ഞങ്ങാട് നടന്ന സംസ്ഥാന കലോത്സവത്തിൽ 9ാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ നാടോടി നൃത്തത്തിലും എ ഗ്രേഡ് നേടിയിരുന്നു. സജീവ് ഒളവണ്ണയാണ് ഗുരു.അഖില-ഷാജി ദമ്പതികളുടെ ഏക മകനാണ് ഘനശ്യാം. ചേവായൂർ ഉപജില്ല കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82529/ghanshyam-of-silver-hills-hss-kozhikode-came-first-in-the-higher-secondary-category-kerala-acting-competition-at-the-revenue-district-arts-festival)