---
title: "ആദിത്യനിലൂടെ ഇരിങ്ങണ്ണൂരിന്റെ ആധിപത്യം തുടരുന്നു; കഥകളി സംഗീതത്തിൽ ഒന്നാം സ്ഥാനം"
english_title: "Through Aditya Iringannur's dominance continues; First place in Kathakali music"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82531/through-aditya-iringannurs-dominance-continues-first-place-in-kathakali-music"
published_at: "2022-11-29T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385e0794a011_adhithyan.jpg"
keywords: []
---

# ആദിത്യനിലൂടെ ഇരിങ്ങണ്ണൂരിന്റെ ആധിപത്യം തുടരുന്നു; കഥകളി സംഗീതത്തിൽ ഒന്നാം സ്ഥാനം

> **Lead Summary:** **വടകര :** നാദാപുരം ഉപജില്ല കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിന് ജില്ലാ കലോത്സവത്തിലും ഉജ്ജ്വല വിജയങ്ങൾ. ഹയർസെക്കൻഡറി വിഭാഗം കഥകളി സംഗീത മത്സരത്തിൽ പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥിയായ ആദിത്യൻ ഒന്നാം സ്ഥാനം നേടി.

## Article Content

**വടകര :** നാദാപുരം ഉപജില്ല കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിന് ജില്ലാ കലോത്സവത്തിലും ഉജ്ജ്വല വിജയങ്ങൾ. ഹയർസെക്കൻഡറി വിഭാഗം കഥകളി സംഗീത മത്സരത്തിൽ പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥിയായ ആദിത്യൻ ഒന്നാം സ്ഥാനം നേടി.

ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കെ സംസ്കൃത ഗാനാലാപനത്തിൽ കാഞ്ഞങ്ങാട് വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയിരുന്നു. ഈ മാസം വളയത്ത് വെച്ച് നടന്ന ഉപജില്ല കലോത്സവത്തിൽ ലളിതഗാനത്തിലും കഥകളി സംഗീത മത്സരങ്ങളിലും മികവ് പുലർത്തിയിരുന്നു.

പ്രസംഗമത്സരത്തിൽ ദേവിക ഒന്നാം സ്ഥാനം നേടിയതിനു പിന്നാലെയാണ് ആദിത്യനിലൂടെ ഇരിങ്ങണ്ണൂരിന്റെ ആധിപത്യം കലോത്സവത്തിൽ വീണ്ടും തുടർന്നത്.

ഹരിമാസ്റ്ററുടെ കീഴിൽ കഴിഞ്ഞ രണ്ടുമാസമായി ചെങ്ങോട്ടുകാവിൽ വച്ചാണ് ആദിത്യൻ പരിശീലിക്കുന്നത്. ഈ അഭിമാനം മുഹൂർത്തത്തിൽ തന്റെ വിജയം ഗുരുവിന് സമർപ്പിക്കുകയാണ് ഈ പ്ലസ് ടു വിദ്യാർത്ഥി. ലക്ഷ്മണൻ- സീബ ദമ്പതികളുടെ മകനാണ്. മൂത്ത സഹോദരൻ അഭിനന്ദ്. പിജി വിദ്യാർഥിയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82531/through-aditya-iringannurs-dominance-continues-first-place-in-kathakali-music)