---
title: "തളരാത്ത  വീര്യം; തളർന്ന് വീണ് നൃത്തകർ "
english_title: "Madapally Govt.Higher Secondary School student who competed in group dance high school category fell down"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82535/madapally-govthigher-secondary-school-student-who-competed-in-group-dance-high-school-category-fell-down"
published_at: "2022-11-29T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385e17dcf340_dancer.jpg"
keywords: []
---

# തളരാത്ത  വീര്യം; തളർന്ന് വീണ് നൃത്തകർ 

> **Lead Summary:** **വടകര: **കലോത്സവ വേദികളിൽ തളരാത്തവീര്യത്തോടെ പൊരുതുകയാണ് വിദ്യാർത്ഥികൾ, ഇതിനിടയിൽ തളർന്ന് കുഴഞ്ഞ് വീണ് ചില വിദ്യാർത്ഥിനികളും.

## Article Content

**വടകര: **കലോത്സവ വേദികളിൽ തളരാത്തവീര്യത്തോടെ പൊരുതുകയാണ് വിദ്യാർത്ഥികൾ, ഇതിനിടയിൽ തളർന്ന് കുഴഞ്ഞ് വീണ് ചില വിദ്യാർത്ഥിനികളും.

നൃത്ത ഇനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികളാണ് അവശരാകുന്നവരിൽ ഏറെയും. സംഘനൃത്തം ഹൈസ്ക്കൂൾ വിഭാഗത്തിൽ മത്സരിച്ച മടപ്പള്ളി ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥിനി തളർന്ന് വീണു.

വെള്ളികുളങ്ങരയിലെ ഗൗരിയാണ് തളർന്ന് വീണത്. അധ്യാപകർ ഉടൻ തന്നെ മെഡിക്കൽ കൗണ്ടറിൽ എത്തിച്ചു. ഡോക്ടർമാരും വെൽഫെയർ കമ്മറ്റി അംഗങ്ങളും പരിചരണം നൽകി. കുട്ടിയുടെ തളർച്ച മാറ്റി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82535/madapally-govthigher-secondary-school-student-who-competed-in-group-dance-high-school-category-fell-down)