---
title: "കാണികൾ നിറഞ്ഞു; ജില്ലാ സ്കൂൾ യുവജനോത്സവം ആഘോഷമാക്കി കടത്തനാട് "
english_title: "District School Youth Festival was celebrated in Katthannad"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82540/district-school-youth-festival-was-celebrated-in-katthannad"
published_at: "2022-11-29T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385e494af4fb_kalolsavm.jpg"
keywords: []
---

# കാണികൾ നിറഞ്ഞു; ജില്ലാ സ്കൂൾ യുവജനോത്സവം ആഘോഷമാക്കി കടത്തനാട് 

> **Lead Summary:** **വടകര:** പതിനെട്ട് വേദികളിൽ നാല് ദിവസങ്ങളിലായി ജില്ലയിലെ വിദ്യാർത്ഥികൾ കലാ വിസ്മയം തീർക്കുമ്പോൾ ,കലോത്സവത്തെ ജനകീയ ഉത്സവമാക്കി ഏറ്റെടുത്തിരിക്കയാണ് കടത്തനാട്ടുകാർ.

## Article Content

**വടകര:** പതിനെട്ട് വേദികളിൽ നാല് ദിവസങ്ങളിലായി ജില്ലയിലെ വിദ്യാർത്ഥികൾ കലാ വിസ്മയം തീർക്കുമ്പോൾ ,കലോത്സവത്തെ ജനകീയ ഉത്സവമാക്കി ഏറ്റെടുത്തിരിക്കയാണ് കടത്തനാട്ടുകാർ.

കലാപ്രതിഭകൾ വേദിയിൽ സർഗ്ഗവസന്തം സൃഷ്ടിക്കുമ്പോൾ വടകരയിലേയും ,സമീപ പ്രദേശങ്ങളിലേയും ജനങ്ങൾ വേദിയിലേക്ക് പ്രവാഹിക്കുകയാണ് .

ചൊവ്വാഴ്ച സ്കൂൾ അവധി ആയതിനാൽ അധ്യാപകരുടേയും, വിദ്യാർത്ഥികളുടേയും വമ്പിച്ച പങ്കാളിത്തമായിരുന്നു. കോവിഡ് കാലത്തിന് ശേഷം നാടുണർത്തി നടക്കുന്ന ഉത്സവത്തെ വടകര ഒരു മനസ്സോടെ ഏറ്റെടുത്തിരിക്കുകയാണ്.

മുന്നിൽ നിന്ന് നയിക്കുന്ന ജനപ്രതിനിധികളും ,പൊതു പ്രവർത്തകരും ,ജില്ലാ ഭരണകൂടവും ,കലാസ്വാദകരും ഒക്കെ ചേർന്ന് യുവജനോത്സവത്തെ കടത്തനാടിൻ്റെ ജനകീയ ഉത്സവമാക്കി മാറ്റിയിരിക്കയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82540/district-school-youth-festival-was-celebrated-in-katthannad)