---
title: "സാംസ്കാരിക സായാഹ്നം; കലാപ്രതിഭകൾക്ക് സാംസ്കാരിക നായകരുടെ ഐക്യദാർഢ്യം"
english_title: "Cultural Evening; Solidarity of cultural leaders for artistic talents"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82547/cultural-evening-solidarity-of-cultural-leaders-for-artistic-talents"
published_at: "2022-11-29T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385f01f77287_kalolsavm.jpg"
keywords: []
---

# സാംസ്കാരിക സായാഹ്നം; കലാപ്രതിഭകൾക്ക് സാംസ്കാരിക നായകരുടെ ഐക്യദാർഢ്യം

> **Lead Summary:** **വടകര: **ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സായാഹ്നം വടകര ലിങ്ക് റോഡിൽ സജ്ജമാക്കിയ പ്രത്യേകവേദിയിൽ പ്രശസ്ത ഗായകനും സംഗീത നാടക അക്കാദമി അംഗവുമായ വി ടി മുരളി ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സായാഹ്നം വടകര ലിങ്ക് റോഡിൽ സജ്ജമാക്കിയ പ്രത്യേകവേദിയിൽ പ്രശസ്ത ഗായകനും സംഗീത നാടക അക്കാദമി അംഗവുമായ വി ടി മുരളി ഉദ്ഘാടനം ചെയ്തു.

പി കെ സതീഷ് അധ്യക്ഷനായി. കടത്തനാടിന്റെ സാഹിത്യ പാരമ്പര്യം ചർച്ചയിൽ കെ വി സജയ്, ടി രാജൻ, ഡോ. കെ എം ഭരതൻ, ഡോ. ശശികുമാർ പുറമേരി, ആർ ബാലറാം, മധു കടത്തനാട്, പി എസ് ബിന്ദു മോൾ എന്നിവർ സംസാരിച്ചു.

വടകരയിലെ കലാകാരന്മാർ ഒരുക്കിയ മധുര ഗീതങ്ങൾ, ശ്രീജിത്ത് വിയ്യൂരിന്റെ മാജിക്‌ഷോ, മധുസൂധനൻ ഭരതശ്രീയുടെ ശാസ്ത്രീയ നൃത്തം എന്നിവ അരങ്ങേറി.

രണ്ടാം ദിവസം ചോമ്പാല ബിഇഎം യുപി സ്കൂളിലെ കുട്ടികൾ ചിറകൊടിയുന്ന ബാല്യങ്ങൾ തെരുവുനാടകം, വടകര മുസിഷ്യൻസ് വെൽഫയർ അസോസിയേഷൻ അവതരിപ്പിച്ച ഗാന സദസ്, രാജീവ്‌മേമുണ്ടയുടെ മേജിക് ഷോ, സി കെ ജയപ്രസാദിൻ്റെ ലഹരി വിരുദ്ധ പ്രഭാഷണം എന്നിവ നടന്നു. പി കെ കൃഷ്ണദാസ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82547/cultural-evening-solidarity-of-cultural-leaders-for-artistic-talents)