---
title: "ആൻഫ്രാങ്കിലൂടെ കഥാപ്രസംഗം ചീക്കിലോട് ഉറപ്പിച്ചു"
english_title: "Through Anfranc, the story was confirmed to Cheekkilod"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82548/through-anfranc-the-story-was-confirmed-to-cheekkilod-new"
published_at: "2022-11-29T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385f19dc305a_chikkilod.jpg"
keywords: []
---

# ആൻഫ്രാങ്കിലൂടെ കഥാപ്രസംഗം ചീക്കിലോട് ഉറപ്പിച്ചു

> **Lead Summary:** **വടകര: **റവന്യൂ ജില്ലാ കലോത്സവത്തിൽ യുപി വിഭാഗം ജനറൽ കഥാപ്രസംഗമത്സരത്തിൽ ചീക്കിലോട് എ.യു.പി സ്കൂൾ ഒന്നാംസ്ഥാനം നേടി.

## Article Content

**വടകര: **റവന്യൂ ജില്ലാ കലോത്സവത്തിൽ യുപി വിഭാഗം ജനറൽ കഥാപ്രസംഗമത്സരത്തിൽ ചീക്കിലോട് എ.യു.പി സ്കൂൾ ഒന്നാംസ്ഥാനം നേടി.

സുപ്രസിദ്ധ ജർമൻ എഴുത്തുകാരി ആൻഫ്രാങ്കിനെ കുറിച്ചുള്ള കഥയാണ് പ്രമേയമായി അവതരിപ്പിച്ചത്. വർദ്ധിച്ചുവരുന്ന മൊബൈൽ, ടിവി ഉപയോഗം വിദ്യാർത്ഥികളെ അധമന്മാർ ആക്കുന്നു എന്നാണ് കഥാപ്രസംഗത്തിലൂടെ ഖാദിക ശ്രീനിധിയും, പിന്നണിയിൽ കൃഷ്ണേന്ദുവും, പാർവ്വതിയും സമൂഹത്തോട് പറയുന്നത്.

ദിനേശൻ മാസ്റ്റർ നന്മണ്ടയുടെ കീഴിലാണ് കഥാപ്രസംഗം അഭ്യസിച്ചത്. കഴിഞ്ഞ രണ്ടുമാസത്തോളമായി കഠിന പരിശീലനത്തിലായിരുന്നു.

നേരത്തെ ബാലുശ്ശേരി സബ്ജില്ലാ കഥാപ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്നു ഈ പ്രതിഭകൾ. സ്കൂളിന്റെ അഭിമാനമുയർത്തിയ ഈ പ്രതിഭളെ മുക്തകണ്ഠം അഭിനന്ദിക്കുകയാണ് അധ്യാപകരും രക്ഷിതാക്കളും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82548/through-anfranc-the-story-was-confirmed-to-cheekkilod-new)