---
title: "വിട ചൊല്ലാനിരിക്കെ ഫിദ കുഞ്ഞീബിക്ക് അഭിമാനനേട്ടം"
english_title: "A proud achievement for Fida Kunjeebi while saying goodbye"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82549/a-proud-achievement-for-fida-kunjeebi-while-saying-goodbye"
published_at: "2022-11-29T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385f311b1c7e_fida.jpg"
keywords: []
---

# വിട ചൊല്ലാനിരിക്കെ ഫിദ കുഞ്ഞീബിക്ക് അഭിമാനനേട്ടം

> **Lead Summary:** **വടകര: **ഹൈസ്കൂൾ വിദ്യാഭ്യാസത്തോട് വിട ചൊല്ലാനിരിക്കെ അഭിമാന നേട്ടവുമായി ഫിദാ കുഞ്ഞീബി. റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് പദ്യം ചൊല്ലൽ മത്സരത്തിലാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്.

## Article Content

**വടകര: **ഹൈസ്കൂൾ വിദ്യാഭ്യാസത്തോട് വിട ചൊല്ലാനിരിക്കെ അഭിമാന നേട്ടവുമായി ഫിദാ കുഞ്ഞീബി. റവന്യൂ ജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബിക് പദ്യം ചൊല്ലൽ മത്സരത്തിലാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്.

കൊയിലാണ്ടി ഐ.സി എസ്. സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ഫിദ. 2018 ൽ കോഴിക്കോട് നടന്ന ജില്ല യുപി വിഭാഗം മത്സരത്തിൽ അറബിക്,ഉറുദു പദ്യ-ഗദ്യ മത്സരങ്ങളിൽ വിജയം നേടിയിട്ടുണ്ട്.

സ്കൂളിലെ അധ്യാപിക സഫിയ ടീച്ചറാണ് തന്റെ വിജയത്തിന്റെ രഹസ്യമെന്ന് മിടുക്കി പറയുന്നു. റഫീഖ്- ആരിഫ ദമ്പതികളുടെ രണ്ടാമത്തെ മകളാണ്.

മൂത്ത സഹോദരി ദിൽദാര. നേരത്തെ കൊയിലാണ്ടി സബ് ജില്ല കലോത്സവത്തിൽ അറബിക്-ഉറുദു കവിത, ഗാനം മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ഫിദാ കുഞ്ഞീബിയുടെ വിജയത്തിൽ അഭിമാനിക്കുകയാണ് രക്ഷിതാക്കളും, സ്കൂൾ അധികൃതരും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82549/a-proud-achievement-for-fida-kunjeebi-while-saying-goodbye)