---
title: "കോടതി ഉത്തരവ്; കോൽക്കളിയിൽ സംസ്ഥാന തലത്തിലേക്ക് തിരുവങ്ങൂർ ഹയർ സെക്കൻഡറി"
english_title: "court order; Thiruvangoor Higher Secondary to State level at Kolkali"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82551/court-order-thiruvangoor-higher-secondary-to-state-level-at-kolkali"
published_at: "2022-11-29T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385f46f8bcf2_kolkkali.jpg"
keywords: []
---

# കോടതി ഉത്തരവ്; കോൽക്കളിയിൽ സംസ്ഥാന തലത്തിലേക്ക് തിരുവങ്ങൂർ ഹയർ സെക്കൻഡറി

> **Lead Summary:** **വടകര :** കോൽക്കളിക്കാരുടെ ഉള്ളറിഞ്ഞ് കോടതിയും, ആ വിധി ഒടുവിൽ ശരിവെച്ചു. കോടതി ഉത്തരവുമായി മത്സരിക്കാനെത്തി ഹൈസ്ക്കൂൾ വിഭാഗം കോൽക്കളിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്ക്കൂൾ .

## Article Content

**വടകര :** കോൽക്കളിക്കാരുടെ ഉള്ളറിഞ്ഞ് കോടതിയും, ആ വിധി ഒടുവിൽ ശരിവെച്ചു. കോടതി ഉത്തരവുമായി മത്സരിക്കാനെത്തി ഹൈസ്ക്കൂൾ വിഭാഗം കോൽക്കളിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്ക്കൂൾ .

സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ മാപ്പിള കലാ മത്സരങ്ങളിൽ സ്ഥിരമായി ഖാലിദ് ഗുരുക്കളുടെ ശിഷ്യണത്തിൽ ഒന്നാം സ്ഥാനം നേടി വന്ന സ്ക്കൂളിന് ഉപജില്ലാ വിഭാഗത്തിൽ രണ്ടാം സ്ഥാനമായത് നിരാശയിലാക്കി .

തുടർന്ന് അപ്പീലിന് പോയെങ്കിലും തള്ളുകയായിരുന്നു .വിധി കർത്താക്കളുടേത് ശരിയായ വിധി നിർണയമല്ലെന്ന് ഖാലിദ് ഗുരുക്കളും ഉറപ്പിച്ച് പറഞ്ഞതോടെ സ്ക്കൂൾ കോടതിയെ സമീപിച്ച് മത്സരിപ്പിക്കണമെന്ന ഉത്തരവുമായി മത്സരത്തിനിറങ്ങുകയായിരുന്നു .

ഒടുവിൽ ഒന്നാം സ്ഥാനത്തോടെ തങ്ങളുടെ പോരാട്ടം വിജയത്തിന് വേണ്ടിയെന്ന് തെളിയിക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ ദഫ് മുട്ട് ,അറബനമുട്ട് മത്സരങ്ങളിലും സ്ക്കൂൾ മത്സരിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82551/court-order-thiruvangoor-higher-secondary-to-state-level-at-kolkali)