---
title: "ഖാലിദ് ഗുരുക്കളുടെ ശിഷ്യർ ഇത്തവണയും കോൽക്കളിയിൽ ഒന്നാമത്"
english_title: "Disciples of Khalid Gurus are first in Kolkali this time too"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82552/disciples-of-khalid-gurus-are-first-in-kolkali-this-time-too"
published_at: "2022-11-29T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385f68b75dde_kolkkali.jpg"
keywords: []
---

# ഖാലിദ് ഗുരുക്കളുടെ ശിഷ്യർ ഇത്തവണയും കോൽക്കളിയിൽ ഒന്നാമത്

> **Lead Summary:** **വടകര :** കഴിഞ്ഞ 15 വർഷമായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ഇത്തവണയും കോൽക്കളി മത്സരത്തിൽ ജില്ലയിൽ ഒന്നാമത്.

## Article Content

**വടകര :** കഴിഞ്ഞ 15 വർഷമായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ ഇത്തവണയും കോൽക്കളി മത്സരത്തിൽ ജില്ലയിൽ ഒന്നാമത്.

തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ എച്ച് എസ് വിഭാഗം കോൽക്കളിയിൽ എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി .അജ്സലിന്റെ നേതൃത്വത്തിലുള്ള ടീമാണ് അഭിമാന നേട്ടം കൈവരിച്ചത്.

കഴിഞ്ഞ 35 വർഷമായി കോൽക്കളി മേഖലയിൽ സജീവ സാന്നിധ്യമായ ഖാലിദ് ഗുരുക്കൾ .കൊയിലാണ്ടി ഏറെ അഭിമാനത്തോടെയാണ് പ്രിയ ശിഷ്യരുടെ മിന്നും വിജയത്തെ വരവേറ്റത്.

മുത്തു നബിയുടെ ഹദരത്ത് മുത്തി മണക്കാൻ എന്ന് തുടങ്ങുന്ന ഗാനത്തോടെയാണ് കോൽക്കളി സംഘം ചുവടുകൾ വെച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82552/disciples-of-khalid-gurus-are-first-in-kolkali-this-time-too)