---
title: "വിജയ രഥത്തിലേറാൻ; ജില്ലാ സ്കൂൾ കലോത്സവത്തിലേക്കുള്ള ട്രോഫികൾ കൈമാറി"
english_title: "to mount the chariot of victory; Trophies for the District School Arts Festival were handed over"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82554/to-mount-the-chariot-of-victory-trophies-for-the-district-school-arts-festival-were-handed-over"
published_at: "2022-11-29T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385f9a7e68ba_TROFY.jpg"
keywords: []
---

# വിജയ രഥത്തിലേറാൻ; ജില്ലാ സ്കൂൾ കലോത്സവത്തിലേക്കുള്ള ട്രോഫികൾ കൈമാറി

> **Lead Summary:** **വടകര : **കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൽ വിജയിക്കുന്നവർക്ക് വേണ്ടിയുള്ള ട്രോഫികൾ വടകര എം എൽ.എ കലോത്സവ കമ്മിറ്റിചെയർ പേഴ്സനുമായ കെ. കെ. രമയ്ക്ക് നൽകി കൊണ്ട് ഡോ ജെ പി എസ് ക്ലാസ്സസ് ഡയറക്ടറുമായ ഡോ ജിബിൻ ലാൽ നിർവ്വഹിച്ചു.

## Article Content

**വടകര : **കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൽ വിജയിക്കുന്നവർക്ക് വേണ്ടിയുള്ള ട്രോഫികൾ വടകര എം എൽ.എ കലോത്സവ കമ്മിറ്റിചെയർ പേഴ്സനുമായ കെ. കെ. രമയ്ക്ക് നൽകി കൊണ്ട് ഡോ ജെ പി എസ് ക്ലാസ്സസ് ഡയറക്ടറുമായ ഡോ ജിബിൻ ലാൽ നിർവ്വഹിച്ചു.

ട്രോഫി കമ്മിറ്റി വൈസ് ചെയർമാൻ ആർ. കെ. ഷാഫി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡി ഡി ഇ മനോജ്‌ കുമാർ മുഖ്യാഥിതിയായി പങ്കെടുത്തു.

ഹയർ സെക്കണ്ടറി വിഭാഗം മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിക്ക് എം എൽ എ ട്രോഫി സമ്മാനിച്ചു. കോവിഡിന് ശേഷം പുതു പുത്തൻ ട്രോഫികളാണ് ഈ വർഷം തയ്യാറാക്കിയിട്ടുള്ളത്.

കലോത്സവത്തിന്റെ ഏറ്റവും ആകർഷണീയമായ ട്രോഫി തയ്യാറാക്കിയ ട്രോഫി കമ്മിറ്റിയെ എം എൽ എയും കോഴിക്കോട് ഡി ഡി ഇ യും പ്രത്യേകം ചടങ്ങിൽ വെച്ച് അഭിനന്ദിച്ചു.

ട്രോഫി കമ്മിറ്റി കൺവീനർ അദീപ് അഹമ്മദ് സ്വാഗതവും ട്രോഫി കമ്മിറ്റി വൈസ് ചെയർമാൻ ഷമീം അഹമ്മദ് നന്ദിയും പറഞ്ഞു.

വിവിധ ജില്ലാ കലോത്സവ കമ്മിറ്റി കൺവീനർമാർ, പി കെ സി അഫ്സൽ, സ്നേഹ,ട്രോഫി കമ്മിറ്റി ഭാരവാഹികളായ ഹാരിസ് എം, ഇസ്മായിൽ മൊട്ടേമ്മൽ, സി സി സാബിത്ത്, അസീസ് എ കെ, ഷാഹിദ് വട്ടോളി, എന്നിവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82554/to-mount-the-chariot-of-victory-trophies-for-the-district-school-arts-festival-were-handed-over)