---
title: "പാടി നേടി പാർവ്വതി; ഒരു വാണിമേൽക്കാരികൂടി സംസ്ഥാന കലോത്സവത്തിലേക്ക്"
english_title: "Parvathi now to the state arts festival"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82557/parvathi-now-to-the-state-arts-festival"
published_at: "2022-11-29T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6385fca4adebe_PARVATHI.jpg"
keywords: []
---

# പാടി നേടി പാർവ്വതി; ഒരു വാണിമേൽക്കാരികൂടി സംസ്ഥാന കലോത്സവത്തിലേക്ക്

> **Lead Summary:** **വടകര : **പാട്ടിൻ്റെ പാരമ്പര്യമില്ലെങ്കിലും പാടി നേടി പാർവ്വതി. ഒരു വാണിമേൽക്കാരികൂടി സംസ്ഥാന കലോത്സവത്തിലേക്ക്. ശാസ്ത്രീയ സംഗീതത്തിലും കഥകളി സംഗീതത്തിലും അഷ്ടപതിയിലും പാടി നേടി പാർവ്വതി.

## Article Content

**വടകര : **പാട്ടിൻ്റെ പാരമ്പര്യമില്ലെങ്കിലും പാടി നേടി പാർവ്വതി. ഒരു വാണിമേൽക്കാരികൂടി സംസ്ഥാന കലോത്സവത്തിലേക്ക്. ശാസ്ത്രീയ സംഗീതത്തിലും കഥകളി സംഗീതത്തിലും അഷ്ടപതിയിലും പാടി നേടി പാർവ്വതി.

വലിയ സംഗീത പാരമ്പര്യമൊന്നും പറയാനില്ലാത്ത കുടുംബത്തിൽ ജനിച്ച പാർവ്വതി ഏഴാം വയസു മുതൽ പാടി തെളിയുകയായിരുന്നു. മൂന്ന് വ്യത്യസ്ത ഗുരുക്കൻമാരുടെ കീഴിൽ നിന്നാണ് അഷ്ട പതിയും ,കഥകളി സംഗീതവും സ്വായത്തമാക്കിയത്.

അമ്മ ലാലിയുടെ സംഗീത താൽപര്യമാണ് മകളെ സംഗീത പഠനത്തിലേക്ക് നയിച്ചത് .കോവിഡ് കാലത്ത് ഓൺലൈനായി നടന്ന ദേശീയ കലാ ഉത്സവത്തിൽ സംസ്ഥാനത്തേക്ക് സംഗീത വിഭാഗത്തിൽ ഒന്നാം സ്ഥാനം കൊണ്ടു വന്നത് പാർവ്വതിയാണ്.

കലോൽസവത്തിൽ സംസ്കൃത സംഘ ഗാനം ,മലയാള കവിത പാരായണത്തിലും മത്സരിക്കാൻ എത്തുന്നുണ്ട് ഈ മിടുക്കി .ക്രസൻ്റ് ഹയർ സെക്കൻഡറി സ്ക്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ബിസിനസുകാരനായ വാണിമേൽ പുത്തേടം വീട്ടിൽ അഭിലാഷ് പി ഡി യുടെയും കെ എസ് ആർ ടി സി ജീവനക്കാരിയായ ലാലിയുടെയും മകളാണ് .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82557/parvathi-now-to-the-state-arts-festival)