---
title: "നക്ഷത്ര ശോഭയിൽ വാണിമേൽ ക്രസന്റ് "
english_title: "Vanimel Crescent in Nakshatra Shobha"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82559/vanimel-crescent-in-nakshatra-shobha"
published_at: "2022-11-29T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638603ee59228_ASHRAFA.jpg"
keywords: []
---

# നക്ഷത്ര ശോഭയിൽ വാണിമേൽ ക്രസന്റ് 

> **Lead Summary:** **വടകര:** 61ാമത് കോഴിക്കോട് ജില്ല റവന്യൂ കലോത്സവത്തിന്റെ മൂന്നാം ദിനം വാണിമേലിന് മികച്ച നേട്ടങ്ങൾ. പാർവ്വതി അഭിലാഷിലൂടെ മികച്ച നേട്ടം കൈവരിക്കുന്നതിനിടെ അലൂഫ ഹനൂനിലൂടെ അറബിക് മോണോ ആക്ടിലും ഒന്നാം സ്ഥാനം നേടി വാണിമേൽ ക്രസന്റ്.

## Article Content

**വടകര:** 61ാമത് കോഴിക്കോട് ജില്ല റവന്യൂ കലോത്സവത്തിന്റെ മൂന്നാം ദിനം വാണിമേലിന് മികച്ച നേട്ടങ്ങൾ. പാർവ്വതി അഭിലാഷിലൂടെ മികച്ച നേട്ടം കൈവരിക്കുന്നതിനിടെ അലൂഫ ഹനൂനിലൂടെ അറബിക് മോണോ ആക്ടിലും ഒന്നാം സ്ഥാനം നേടി വാണിമേൽ ക്രസന്റ്.

മോണോ ആക്ടിനെ കൂടാതെ അറബിക് സംഭാഷണത്തിലും, മലയാള പ്രസംഗത്തിലും ഈ മിടുക്കി മത്സരിക്കുന്നുണ്ട്. അറബിക് അധ്യാപകനായ അസ്ലം മാസ്റ്ററുടെ നേതൃത്വത്തിലാണ് അഭ്യസിക്കുന്നത്.

ഹാരിസ്- സുലാല ദമ്പതികളുടെ മകളാണ്. സഹോദരി അത്വീഫ അഫ്രിൻ. നേരത്തെ വളയത്ത് വെച്ച് നടന്ന നാദാപുരം ഉപജില്ല കലോത്സവത്തിൽ മലയാള പ്രസംഗത്തിൽ എ ഗ്രേഡ് നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82559/vanimel-crescent-in-nakshatra-shobha)