---
title: "കൊട്ടി കയറി സെന്റ് ജോസഫ് ബോയ്സിന്റെ ചുണക്കുട്ടികൾ"
english_title: "In the district arts festival, St. Boy's won A grade first position in higher secondary category Maddalakeli, Chenda Melam and panchavadyam."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82561/in-the-district-arts-festival-st-boys-won-a-grade-first-position-in-higher-secondary-category-maddalakeli-chenda-melam-and-panchavadyam"
published_at: "2022-11-29T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6386056bdfebd_BOYS_SCHOOL.jpg"
keywords: []
---

# കൊട്ടി കയറി സെന്റ് ജോസഫ് ബോയ്സിന്റെ ചുണക്കുട്ടികൾ

> **Lead Summary:** **വടകര : **വാദ്യപ്പെരുമയിൽ കുത്തക കാത്ത് സൂക്ഷിച്ച് കോഴിക്കോട് സെന്റ് ജോസഫ് ബോയ്സിലെ ചുണ കുട്ടികൾ. ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം മദ്ദളകേളി, ചെണ്ട മേളം, പഞ്ചവാദ്യം മത്സര ഫലം പുറത്ത് വന്നപ്പോൾ സെന്റ് ബോയ്സിന് എ ഗ്രേഡ് ഒന്നാം സ്ഥാനം.

## Article Content

**വടകര : **വാദ്യപ്പെരുമയിൽ കുത്തക കാത്ത് സൂക്ഷിച്ച് കോഴിക്കോട് സെന്റ് ജോസഫ് ബോയ്സിലെ ചുണ കുട്ടികൾ. ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം മദ്ദളകേളി, ചെണ്ട മേളം, പഞ്ചവാദ്യം മത്സര ഫലം പുറത്ത് വന്നപ്പോൾ സെന്റ് ബോയ്സിന് എ ഗ്രേഡ് ഒന്നാം സ്ഥാനം.

കഴിഞ്ഞ 10 വർഷത്തോളമായി ഈ ഇനങ്ങളിൽ ജില്ലയിൽ സെന്റ് ജോസഫ് ബോയ്സിന്റെ മേധാവിത്വം തുടരുകയാണ്. രണ്ട് തവണ സംസ്ഥാന തലത്തിലും ഒന്നാമത് എത്തിയിട്ടുണ്ട് .

ചെണ്ട മേളം ടീം അംഗങ്ങൾ : വിഷ്ണു കെ , കിരൺ എൻ, അർജുൻ കെ വി, സൂ ര്യ കിരൺ എസ് , അഭിഷേക് പി ആനന്ദ്, ആദിത്യൻ എൻ പി, അഭി ശാന്ത് എൻ പഞ്ചവാദ്യം ടീം അംഗങ്ങൾ : വിനായക് പി, അൻ ദാസ്, വിവേക് പി, അതീന്ദ്രൻ പി എസ് , ജിഷ്ണു കെ , മുദുൽ കെ , കിരൺ എൻ മദ്ദളകേളി ടീം : ആദിത്യൻ എൻ പി , തരുൺ പി എസ് , അദ്വൈത് ടി പി, ഋഷികേശ് എൻ ഹൈസ്ക്കൂൾ വിഭാഗത്തിൽ ചെണ്ട തായമ്പകം, പഞ്ചവാദ്യം, മദ്ദളം എന്നീ വിഭാഗങ്ങളിലും ട്രിപ്പിൾ ജാസിലും എ ഗ്രേഡ് ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82561/in-the-district-arts-festival-st-boys-won-a-grade-first-position-in-higher-secondary-category-maddalakeli-chenda-melam-and-panchavadyam)