---
title: "സംസ്കൃതം സരളമാണ്; യദു ദേവ് സംസ്ഥാനമേളയിലേക്ക്"
english_title: "Yadu Dev to State Mela"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82573/yadu-dev-to-state-mela"
published_at: "2022-11-29T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63861b6ce26ec_YADHU.jpg"
keywords: []
---

# സംസ്കൃതം സരളമാണ്; യദു ദേവ് സംസ്ഥാനമേളയിലേക്ക്

> **Lead Summary:** **വടകര: **യദു ദേവിന് സംസ്കൃതം സരളമാണ്. റവന്യൂ ജില്ലാ കലോത്സവത്തിൽ സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് ഹൈസ്കൂൾ നന്മണ്ടയ്ക്ക് നേട്ടം.

## Article Content

**വടകര: **യദു ദേവിന് സംസ്കൃതം സരളമാണ്. റവന്യൂ ജില്ലാ കലോത്സവത്തിൽ സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് ഹൈസ്കൂൾ നന്മണ്ടയ്ക്ക് നേട്ടം.

ഹൈസ്കൂൾ വിഭാഗം സംസ്കൃത ചമ്പു പ്രഭാഷണ മത്സരത്തിലാണ് യദു ദേവ്.ജെ.ഡി ഒന്നാം സ്ഥാനം നേടിയത്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ യദുദേവ് ബാലുശ്ശേരി ഉപജില്ലയിൽ സംസ്കൃത ചമ്പു പ്രഭാഷണത്തിലും, വയലിൻ, സംസ്കൃതം സംഘഗാനം, വഞ്ചിപ്പാട്ട് മത്സരങ്ങളിലും പങ്കെടുത്ത് വിജയം നേടിയിരുന്നു.

സ്കൂളിലെ അധ്യാപികയായ പ്രേമ ടീച്ചറുടെ കീഴിലാണ് പരിശീലിക്കുന്നത്. നടുവണ്ണൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ ജിതേഷ്, സരസ്വതി വിദ്യാമന്ദിർ ഹൈസ്കൂൾ അധ്യാപികയായ ദിവ്യ ദമ്പതികളുടെ ഇളയ മകനാണ്.

സഹോദരൻ ആദിദേവും സമസ്യപുരാണം, രചന മത്സരങ്ങളിൽ പങ്കെടുത്ത് വിജയം നേടിയിട്ടുണ്ട്. പ്ലസ് ടു വിദ്യാർഥിയാണ്. ജില്ലാ കലോത്സവത്തിൽ സംസ്കൃത സംഘഗാനത്തിലും, വഞ്ചിപ്പാട്ടിലും കൂടി യദു ദേവ് മത്സരിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82573/yadu-dev-to-state-mela)