---
title: "പാരമ്പര്യത്തിന്റെ മഹിമ; ദാമിയാഅ് ജാബറിലൂടെ"
english_title: "The Glory of Tradition; 1st place in Arabic speech competition"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82576/the-glory-of-tradition-1st-place-in-arabic-speech-competition"
published_at: "2022-11-29T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63861ce8e767d_jabir.jpg"
keywords: []
---

# പാരമ്പര്യത്തിന്റെ മഹിമ; ദാമിയാഅ് ജാബറിലൂടെ

> **Lead Summary:** **വടകര:** പാരമ്പര്യത്തിന്റെ മഹിമ, ദാമിയാഅ് ജാബിറിലൂടെ പൂർത്തീകരിച്ചതിന്റെ നിർവൃതിയിലാണ് കുറ്റ്യാടി ഹൈസ്കൂൾ അറബിക് അധ്യാപിക റഹീല ടീച്ചർ.

## Article Content

**വടകര:** പാരമ്പര്യത്തിന്റെ മഹിമ, ദാമിയാഅ് ജാബിറിലൂടെ പൂർത്തീകരിച്ചതിന്റെ നിർവൃതിയിലാണ് കുറ്റ്യാടി ഹൈസ്കൂൾ അറബിക് അധ്യാപിക റഹീല ടീച്ചർ.

ഹൈസ്കൂൾ വിഭാഗം അറബിക് പ്രസംഗം മത്സരത്തിലാണ് ദാമിയാഅ് ജാബിർ ബക് രി എന്ന പത്താം ക്ലാസുകാരി എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്.

കുറ്റ്യാടിയിലെ പൗരപ്രമുഖനായ വി.വി അബൂബക്കർ മൗലവിയുടെ പൗത്രിയാണ്. കെ.പി.ഇ എസ്.എച്ച്.എസ് കായക്കൊടിയിലാണ് പഠിക്കുന്നത്.

മുഹമ്മദ് ജാബിറിന്റെയും റഹീല ടീച്ചറുടെയും മകളാണ്. നേരത്തെ കുന്നുമ്മൽ സബ്ജില്ലാ കലാ മത്സരങ്ങളിൽ ഏഴോളം പരിപാടിയിൽ പങ്കെടുത്ത് വിജയം നേടിയിരുന്നു. റവന്യൂ ജില്ലാ കലോത്സവത്തിൽ ഖുർആൻ പാരായണത്തിൽ എ ഗ്രേഡ് നേടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82576/the-glory-of-tradition-1st-place-in-arabic-speech-competition)