---
title: "സ്കോളർഷിപ്പ് റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി അംഗീകരിക്കാനാവില്ല -എം എസ് എഫ്"
english_title: "Central government's move to cancel scholarship is unacceptable - MSF"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82577/central-governments-move-to-cancel-scholarship-is-unacceptable-msf"
published_at: "2022-11-29T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63861e0f938af_msf.jpg"
keywords: []
---

# സ്കോളർഷിപ്പ് റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി അംഗീകരിക്കാനാവില്ല -എം എസ് എഫ്

> **Lead Summary:** **വടകര : **കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി ഒ ബി സി സ്കോളർഷിപ്പ് റദ്ദാക്കിയ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് എംഎസ്എഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഫ്നാസ് ചോറോട് അഭിപ്രായപ്പെട്ടു.

## Article Content

**വടകര : **കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി ഒ ബി സി സ്കോളർഷിപ്പ് റദ്ദാക്കിയ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് എംഎസ്എഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഫ്നാസ് ചോറോട് അഭിപ്രായപ്പെട്ടു.

ഒ ബി സി സ്കോളർഷിപ്പുകൾ റദ്ദ് ചെയ്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ എംഎസ്എഫ് വടകര നിയോജക മണ്ഡലം കമ്മിറ്റി വടകര ഹെഡ്പോസ്റ്റ്‌ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വടകര നിയോജക മണ്ഡലം എം എസ് എഫ് പ്രസിഡന്റ്‌ സഫീർ കെ കെ അധ്യക്ഷത വഹിച്ചു. സാമ്പത്തിക സംവരണം നടപ്പിലാക്കി പിന്നോക്ക സംവരണം അട്ടിമറിച്ച സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ ഇടപെടൽ നടത്താത്തത് കേന്ദ്ര സർക്കാറിനോടുള്ള പ്രീണന നയത്തിന്റെ ഭാഗമാണെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിദ്യാർത്ഥി വിരുദ്ധക്കെതിരെ ശക്തമായ സമര പോരാട്ടങ്ങളുമായി എം എസ് എഫ് രംഗത്ത് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ല എം എസ് എഫ് സെക്രട്ടറി അൻസീർ പനോളി മുഖ്യപ്രഭാഷണം നടത്തി. ആസിഫ് ഒ കെ സ്വാഗതവും മുസ്തഫ കല്ലാമല നന്ദിയും പറഞ്ഞു. മാർച്ചിന് ഹിജാസ് വി പി , മുബഷിർ പി കെ,ഫജർ ഇ കെ,യൂസുഫ് എൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82577/central-governments-move-to-cancel-scholarship-is-unacceptable-msf)