---
title: "വൗ.....ബൗ ..... തിരുവങ്ങൂർ ഹൈസ്കൂളിന്റെ ഇംഗ്ലീഷ് സ്കിറ്റ് വേറിട്ട അനുഭവമായി"
english_title: "Wow.....Bow..... Thiruvangoor High School's English skit was a unique experience"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82578/wowbow-thiruvangoor-high-schools-english-skit-was-a-unique-experience"
published_at: "2022-11-29T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63861ee0be0e0_skt.jpg"
keywords: []
---

# വൗ.....ബൗ ..... തിരുവങ്ങൂർ ഹൈസ്കൂളിന്റെ ഇംഗ്ലീഷ് സ്കിറ്റ് വേറിട്ട അനുഭവമായി

> **Lead Summary:** **വടകര: ** തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിന്റെ ഹൈസ്ക്കൂൾ വിഭാഗം വൗ ബൗ എന്ന ഇംഗ്ലീഷ് സ്കിറ്റ് ശ്രദ്ധേയമായി. റവന്യൂ ജില്ലാ കലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റിലാണ് ഒന്നാം സ്ഥാനം നേടിയത്.

## Article Content

**വടകര: ** തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിന്റെ ഹൈസ്ക്കൂൾ വിഭാഗം വൗ ബൗ എന്ന ഇംഗ്ലീഷ് സ്കിറ്റ് ശ്രദ്ധേയമായി. റവന്യൂ ജില്ലാ കലോത്സവത്തിൽ ഇംഗ്ലീഷ് സ്കിറ്റിലാണ് ഒന്നാം സ്ഥാനം നേടിയത്.

മനുഷ്യന്റെ വിശ്വാസങ്ങളേയും അഭിരുചികളേയും ബോധപൂർവ്വം കൈയ്യടക്കിവെക്കുന്ന ബാഹ്യ ശക്തികൾ നമുക്ക് ചുറ്റുമുണ്ടെന്ന് തുറന്നു കാണിക്കുന്ന പ്രമേയമാണ് കുട്ടികൾ രംഗത്ത് അവതരിപ്പിച്ചത്.

പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ സ്കിറ്റിന് ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ് സ്കിറ്റ് മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനവും ലഭിച്ചു.

തിരുവങ്ങൂർ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ശിവദാസ് പൊയിൽക്കാവിന്റെ നേതൃത്വത്തിൽ സ്കൂളിലെ കളർ ബോക്സ് ടീമാണ് അരങ്ങിലും അണിയറയിലുണ്ടായിരുന്നത്.

മീനാക്ഷി അനിൽ, സ്നിഗ്ധ സുരേന്ദ്രൻ,കീർത്തന എസ് ലാൽ, വൈഗ ജെ ആർ, ലക്ഷ്മിപ്രിയ, നിവേദിത എസ് ആനന്ദ്, ഋ തിക ലാലിഷ് എസ്, ഗ്യാൻജിത് ജി ദാസ് എന്നീ വിദ്യാർത്ഥികളാണ് സ്കിറ്റിന്റെ ഭാഗമായത്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82578/wowbow-thiruvangoor-high-schools-english-skit-was-a-unique-experience)