---
title: "ഭയപ്പെടേണ്ട ഞങ്ങൾ അരികിലുണ്ട്; സജ്ജമായി വടകര നഗരസഭ ഗവ: ആയുർവേദ ആശുപത്രി  "
english_title: "Don't be afraid we are by your side. Ready Vadakara Municipality Govt: Ayurveda Hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82586/dont-be-afraid-we-are-by-your-side-ready-vadakara-municipality-govt-ayurveda-hospital"
published_at: "2022-11-29T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638627b63211b_gov_hospital.jpg"
keywords: []
---

# ഭയപ്പെടേണ്ട ഞങ്ങൾ അരികിലുണ്ട്; സജ്ജമായി വടകര നഗരസഭ ഗവ: ആയുർവേദ ആശുപത്രി  

> **Lead Summary:** **വടകര :** ഭയപ്പെടേണ്ട ഞങ്ങൾ അരികിലുണ്ട്. സജ്ജമായി വടകര നഗരസഭ ഗവ: ആയുർവേദ ആശുപത്രി 61ാമത് കോഴിക്കോട് ജില്ല റവന്യൂ കലോത്സവത്തിലാണ് വ്യത്യസ്തമായ ചികിത്സാ സജ്ജീകരണവുമായി ആയുർവേദിക് ആശുപത്രി കൗണ്ടർ സ്ഥാപിച്ചിട്ടുള്ളത്.

## Article Content

**വടകര :** ഭയപ്പെടേണ്ട ഞങ്ങൾ അരികിലുണ്ട്. സജ്ജമായി വടകര നഗരസഭ ഗവ: ആയുർവേദ ആശുപത്രി 61ാമത് കോഴിക്കോട് ജില്ല റവന്യൂ കലോത്സവത്തിലാണ് വ്യത്യസ്തമായ ചികിത്സാ സജ്ജീകരണവുമായി ആയുർവേദിക് ആശുപത്രി കൗണ്ടർ സ്ഥാപിച്ചിട്ടുള്ളത്.

രാവിലെ 9 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് പ്രവർത്തന സമയം. ആയുർവേദ ഡോക്ടർമാരായ ഡോ:മുഹ്സിനയും,ഡോ: കീർത്തി സുരേന്ദ്രനും കൂടെ ഫാർമിസ്റ്റ് അനൂപും. ഫാർമസിയിൽ ആവശ്യഘട്ടത്തിൽ വേണ്ട മരുന്നുകളും ലഭ്യമാണ്.

തലകറക്കം, ശാരീരിക ക്ഷീണം, അമിത രക്തസമ്മർദ്ദം സാധാരണ നിലയിലാക്കുവാൻ സഹായിക്കുന്ന മരുന്നുകൾ ഉൾപ്പെടെ മരുന്നു ശാലയിൽ സജ്ജമാണ്. വേദികളിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ, സപ്പോർട്ട് സ്റ്റാഫ്, രക്ഷിതാക്കൾ തുടങ്ങിയവർ കലോത്സവം തുടങ്ങിയത് മുതൽ തങ്ങളെ സമീപിക്കുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.

പരിക്ക് പറ്റിയാൽ ഡ്രസ്സിംഗ്, ബാൻഡേജ് നടപടികൾ ഉൾപ്പെടെയുള്ളവ ഇവിടുന്ന് ചെയ്തുവരുന്നു. കലോത്സവം നഗരിയിൽ പലരും തലകറക്കം അനുഭവിച്ചാൽ അവർക്ക് പ്രാഥമിക വൈദ്യസഹായവും ബ്ലഡ് പ്രഷർ ചെക്കിങ്ങും നടത്തുന്നു. സേവനങ്ങൾ സൗജന്യമായതുകൊണ്ട് നഗരസഭയോടും സർക്കാരിനോടും നന്ദി പറയുകയാണ് കലോത്സവ പ്രേമികൾ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82586/dont-be-afraid-we-are-by-your-side-ready-vadakara-municipality-govt-ayurveda-hospital)