---
title: "കുച്ചിപ്പുടിയിൽ യുവതാരം; അദ്രിജക്ക് തിളക്ക വിജയം"
english_title: "Young actor in Kuchupudi; Brilliant success for Adrija."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82619/young-actor-in-kuchupudi-brilliant-success-for-adrija"
published_at: "2022-11-30T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6386e2948d189_kuchipudi.jpg"
keywords: []
---

# കുച്ചിപ്പുടിയിൽ യുവതാരം; അദ്രിജക്ക് തിളക്ക വിജയം

> **Lead Summary:** **വടകര: **കുച്ചിപ്പുടിയിൽ പുതിയ താരോദയം. വടകരയിൽ നടക്കുന്ന കോഴിക്കോട് ജില്ല റവന്യൂ കലോത്സവത്തിൽ യുപി വിഭാഗം കുച്ചിപ്പുടി മത്സരത്തിലാണ് അദ്രിജ പ്രമോദ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്.

## Article Content

**വടകര: **കുച്ചിപ്പുടിയിൽ പുതിയ താരോദയം. വടകരയിൽ നടക്കുന്ന കോഴിക്കോട് ജില്ല റവന്യൂ കലോത്സവത്തിൽ യുപി വിഭാഗം കുച്ചിപ്പുടി മത്സരത്തിലാണ് അദ്രിജ പ്രമോദ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്.

കോഴിക്കോട് സെൻറ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ്. നേരത്തെ കോഴിക്കോട് സബ്ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

കോഴിക്കോട് സമർപ്പണ അക്കാദമിയിൽ നിന്നാണ് പരിശീലിച്ചത്. സഹേഷ് മാസ്റ്ററാണ് ഗുരു. അദ്രിജയുടെ നേട്ടത്തിൽ അഭിമാനിക്കുകയാണ് രക്ഷിതാക്കളും സ്കൂൾ അധികൃതരും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82619/young-actor-in-kuchupudi-brilliant-success-for-adrija)