---
title: "സംസ്ഥാന കലോത്സവത്തിലേക്ക് രിഫ്ന; താമരശ്ശേരിയിലെ പുതിയ താരോദയം"
english_title: "Rifna Fatima qualified for the state arts festival."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82623/rifna-fatima-qualified-for-the-state-arts-festival"
published_at: "2022-11-30T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6386e5f4c987a_rifna.jpg"
keywords: []
---

# സംസ്ഥാന കലോത്സവത്തിലേക്ക് രിഫ്ന; താമരശ്ശേരിയിലെ പുതിയ താരോദയം

> **Lead Summary:** ** വടകര:** സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടി രിഫ്ന ഫാത്തിമ. ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം കഥാരചന അറബിക് വിഭാഗത്തിൽ ഒന്നാമതെത്തിയതോടെയാണ് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ അർഹത നേടിയത്.

## Article Content

** വടകര:** സംസ്ഥാന കലോത്സവത്തിലേക്ക് യോഗ്യത നേടി രിഫ്ന ഫാത്തിമ. ജില്ലാ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം കഥാരചന അറബിക് വിഭാഗത്തിൽ ഒന്നാമതെത്തിയതോടെയാണ് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ അർഹത നേടിയത്.

താമരശ്ശേരി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് രിഫ്ന. ഉപന്യാസം അറബിക്, പ്രസംഗം അറബിക് എന്നീ ഇനങ്ങളിലും എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. കോടഞ്ചേരിയിൽ വെച്ച് നടന്ന താമരശ്ശേരി സബ് ജില്ല കലോത്സവത്തിൽ പങ്കെടുത്ത മൂന്നിനങ്ങളിലും എഗ്രേഡോട് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.

ഒന്നാം ക്ലാസ് മുതലേ അറബിക് കലോത്സവത്തിൽ പങ്കെടുക്കുകയും യു.പി ക്ലാസുകളിൽ വെച്ച് ജില്ലാതലത്തിൽ വരെ എത്തുകയും ചെയ്തിരുന്നു. അറബി ഭാഷയെ പ്രത്യേകമായി ഇഷ്ടപ്പെടുന്ന ഈ വിദ്യാർത്ഥിനിയുടെ നേട്ടം അഭിമാനകരമാണ്.

ഏഴാം ക്ലാസ്സിൽ യു എസ് എസ് സ്കോളർഷിപ്പും, എട്ടാം ക്ലാസിൽ നിന്ന് ജില്ലയിൽ മൂന്നാം റാങ്കോടെ എൻ എം എം എസ് സ്കോളർഷിപ്പും നേടിയിട്ടുണ്ട്. കാന്തപുരം പണിക്കത്ത് കണ്ടി ജാബിറിന്റെയും റസീനയുടെയും മകളാണ്. മുഹമ്മദ് റിഷാൻ ഏക സഹോദരനാണ്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82623/rifna-fatima-qualified-for-the-state-arts-festival)