---
title: "കോൽക്കളിയിൽ ഒന്നാം സ്ഥാനത്ത് കുഞ്ഞാലിമരക്കാർ തന്നെ"
english_title: "Kunhalimakar Higher Secondary School is the first in Kolkali"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82628/kunhalimakar-higher-secondary-school-is-the-first-in-kolkali"
published_at: "2022-11-30T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6386eb7141ea6_kplkkali.jpg"
keywords: []
---

# കോൽക്കളിയിൽ ഒന്നാം സ്ഥാനത്ത് കുഞ്ഞാലിമരക്കാർ തന്നെ

> **Lead Summary:** **വടകര: **കോൽക്കളിയിൽ ഒന്നാം സ്ഥാനത്ത് കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂൾ തന്നെ. കോഴിക്കോട് ജില്ലാ റവന്യൂ കലോത്സവം ഹയർസെക്കൻഡറി വിഭാഗം കോൽക്കളി മത്സരത്തിലാണ് കുഞ്ഞാലിമരക്കാർ സ്കൂൾ ഒന്നാമതായത്.

## Article Content

**വടകര: **കോൽക്കളിയിൽ ഒന്നാം സ്ഥാനത്ത് കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്കൂൾ തന്നെ. കോഴിക്കോട് ജില്ലാ റവന്യൂ കലോത്സവം ഹയർസെക്കൻഡറി വിഭാഗം കോൽക്കളി മത്സരത്തിലാണ് കുഞ്ഞാലിമരക്കാർ സ്കൂൾ ഒന്നാമതായത്.

നേരത്തെ വടകര സബ് ജില്ലയിൽ രണ്ടാം സ്ഥാനത്ത് എത്തിയ ടീം അപ്പീൽ നേടുകയും, തുടർന്ന് റവന്യൂ ജില്ലാ കലോത്സവത്തിന് യോഗ്യത നേടി ഒന്നാമതാവുകയും ചെയ്തത്.

ഹമീദ്, അബ്ബാസ് എന്നീ ഗുരുക്കളുടെ നേതൃത്വത്തിൽ മുഹമ്മദ് റബിൻ കോട്ടക്കലാണ് പരിശീലിപ്പിച്ചത്. മിനാദ്, അനസ്, ഫർഹാൻ, റസാക്ക്, ഷാമിൽ, സിനാൻ, ജിഫ്രി, സഹൽ, ആദിൽ, നിജാദ്, നിഹാൽ, ആസിഫ് എന്നീ 12 വിദ്യാർത്ഥികളാണ് മത്സരിച്ചു വിജയിച്ചത്.

22 ടീമുകളാണ് കോൽക്കളി മത്സരത്തിൽ പങ്കെടുത്തത്. ഓരോ ടീമും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്നലെ നടന്ന വട്ടപ്പാട്ട് മത്സരത്തിൽ കുഞ്ഞാലിമരക്കാർ സ്കൂൾ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. ഒപ്പനയിലും ടീം മത്സര രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82628/kunhalimakar-higher-secondary-school-is-the-first-in-kolkali)