---
title: "വില താങ്ങാനാവുന്നില്ല; വാഹന പ്രചരണ ജാഥ വടകരയിൽ"
english_title: "The price is unaffordable; Vahana Pracharan Jatha in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82652/the-price-is-unaffordable-vahana-pracharan-jatha-in-vadakara"
published_at: "2022-11-30T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638702b5cd6b3_vahanapracharana_jatha.jpg"
keywords: []
---

# വില താങ്ങാനാവുന്നില്ല; വാഹന പ്രചരണ ജാഥ വടകരയിൽ

> **Lead Summary:** **വടകര: **നിത്യോപയോഗ സാധനങ്ങളുടെ അമിത വിലക്കയറ്റത്തിനെതിരെ വാഹന പ്രചരണ ജാഥ വടകരയിൽ. വിലക്കയറ്റത്തിനും, സംസ്ഥാന സർക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കുമെതിരെ സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ് ടി യു), സമരം രംഗത്ത്.

## Article Content

**വടകര: **നിത്യോപയോഗ സാധനങ്ങളുടെ അമിത വിലക്കയറ്റത്തിനെതിരെ വാഹന പ്രചരണ ജാഥ വടകരയിൽ. വിലക്കയറ്റത്തിനും, സംസ്ഥാന സർക്കാരിന്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കുമെതിരെ സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ് ടി യു), സമരം രംഗത്ത്.

കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ ഒന്നിന് നടത്തുന്ന കലക്ടറേറ്റ് മാർച്ചും കുത്തിയിരിപ്പ് സമരത്തിനോടും അനുബന്ധിച്ചാണ് വാഹന പ്രചരണ ജാഥ നടത്തിയത്.

എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി യു.പോക്കറിന്റെ നേതൃത്വത്തിൽ നയിക്കുന്ന വാഹന പ്രചരണ ജാഥക്ക് വടകര തെരുവത്ത് ഉജ്ജ്വല സ്വീകരണം നൽകി.

ടൗൺ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ കെ മഹമൂദ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ടി പി കെ അബ്ദുല്ല അധ്യക്ഷത വഹിച്ചു. റസാക്ക്, കെ. സാജിദ്, കെ.വി.പി സത്താർ, ഇവി റഫീക്ക്, എം.കെ നാസർ, സി ടി ഇബ്രാഹിം, സവാദ് വി.പി സംസാരിച്ചു. കെപി ഇസ്മായിൽ സ്വാഗതവും നൗഷാദ് കാളിയത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82652/the-price-is-unaffordable-vahana-pracharan-jatha-in-vadakara)