---
title: "അഭിമാനം അമീൻ; വിജയക്കുതിപ്പ് തുടരുന്നു"
english_title: "Amin won first place in UP category Arabic verse recitation general competition with A grade."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82663/amin-won-first-place-in-up-category-arabic-verse-recitation-general-competition-with-a-grade"
published_at: "2022-11-30T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63870a833e6a4_ameen.jpg"
keywords: []
---

# അഭിമാനം അമീൻ; വിജയക്കുതിപ്പ് തുടരുന്നു

> **Lead Summary:** **വടകര:** അഭിമാനം അമീൻ. വിജയക്കുതിപ്പ് തുടരുന്നു. ചോമ്പാല ഉപജില്ലാ കലോത്സവ വിജയം ജില്ലയിലും ആവർത്തിച്ച് അഴിയൂരിന്റെ അഭിമാനമായി അമീൻ അഹമ്മദ് ഗസാലി.

## Article Content

**വടകര:** അഭിമാനം അമീൻ. വിജയക്കുതിപ്പ് തുടരുന്നു. ചോമ്പാല ഉപജില്ലാ കലോത്സവ വിജയം ജില്ലയിലും ആവർത്തിച്ച് അഴിയൂരിന്റെ അഭിമാനമായി അമീൻ അഹമ്മദ് ഗസാലി.

റവന്യൂ ജില്ല കലോത്സവത്തിൽ യുപി വിഭാഗം അറബിക് പദ്യം ചൊല്ലൽ ജനറൽ വിഭാഗത്തിലാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്. അഴിയൂർ പനാടേമ്മൽ എം യു പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.

അറബിക് അധ്യാപകനായ സാജിദ് മാസ്റ്ററുടെ കീഴിലാണ് ശിക്ഷണം. നേരത്തെ ചോമ്പാല ഉപജില്ലാ കലോത്സവത്തിൽ ഉറുദു പദ്യം ചൊല്ലലിൽ രണ്ടാം സ്ഥാനവും അറബിക് പദ്യം ചൊല്ലലിൽ ഒന്നാം സ്ഥാനവും ലഭിച്ചിരുന്നു. ഹസീന-നാസർ ദമ്പതികളുടെ മകനാണ്. സഹോദരൻ ഹസീമും കലാ മത്സരങ്ങളിൽ പങ്കെടുത്ത് വിജയം നേടിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82663/amin-won-first-place-in-up-category-arabic-verse-recitation-general-competition-with-a-grade)