---
title: "സാരംഗിന് സംസ്കൃതം എളുപ്പം; വള്ള്യാട് സ്കൂളിന് അഭിമാനം"
english_title: "Sanskrit is easy for Sarang; Proud of Valliad School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82665/sanskrit-is-easy-for-sarang-proud-of-valliad-school"
published_at: "2022-11-30T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63870d66c22f0_sarang.jpg"
keywords: []
---

# സാരംഗിന് സംസ്കൃതം എളുപ്പം; വള്ള്യാട് സ്കൂളിന് അഭിമാനം

> **Lead Summary:** **വടകര: **സാരംഗ് രാജീവിന് സംസ്കൃതം എളുപ്പം. വള്ള്യാട് യുപി സ്കൂളിന് അഭിമാന നിമിഷം. റവന്യൂ ജില്ല കലോത്സവത്തിൽ യുപി വിഭാഗം സംസ്കൃത ഗാനാലാപനത്തിലും, പദ്യം ചൊല്ലലിലും ഒന്നാം സ്ഥാനം നേടി സാരംഗ്.

## Article Content

**വടകര: **സാരംഗ് രാജീവിന് സംസ്കൃതം എളുപ്പം. വള്ള്യാട് യുപി സ്കൂളിന് അഭിമാന നിമിഷം. റവന്യൂ ജില്ല കലോത്സവത്തിൽ യുപി വിഭാഗം സംസ്കൃത ഗാനാലാപനത്തിലും, പദ്യം ചൊല്ലലിലും ഒന്നാം സ്ഥാനം നേടി സാരംഗ്.

യുപി വിഭാഗം കന്നട പദ്യം ചൊല്ലലിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജനൽ വിഭാഗം ലളിതഗാനത്തിൽ എ ഗ്രേഡ് നേടിയിരുന്നു.

നേരത്തെ തോടന്നൂർ സബ്ജില്ലയിൽ ഗ്രൂപ്പ് അടക്കം 9 ഇനങ്ങളിൽ പങ്കെടുത്തതിൽ, 8 എണ്ണത്തിലും എ ഗ്രേഡ് ലഭിച്ചിരുന്നു. സ്കൂളിലെ അധ്യാപികയായ രമ്യ ടീച്ചറുടെ കീഴിലാണ് ശിക്ഷണം. രാജീവൻ മണക്കുനി-ഷെറീന ദമ്പതികളുടെ ഏക മകനാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82665/sanskrit-is-easy-for-sarang-proud-of-valliad-school)