---
title: "അഭ്യസിപ്പിച്ചത് അയൽവാസി; അന്ധവിശ്വാസത്തിനെതിരെ വിരൾ ചൂണ്ടി ഹൃദ്യ താരമായി "
english_title: "Taught by a neighbor; Hriya became a star by pointing fingers against superstition"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82675/taught-by-a-neighbor-hriya-became-a-star-by-pointing-fingers-against-superstition"
published_at: "2022-11-30T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63871bda2e469_hridya.jpg"
keywords: []
---

# അഭ്യസിപ്പിച്ചത് അയൽവാസി; അന്ധവിശ്വാസത്തിനെതിരെ വിരൾ ചൂണ്ടി ഹൃദ്യ താരമായി 

> **Lead Summary:** **വടകര: **അന്ധവിശ്വാസത്തിനെതിരെ വിരൾ ചൂണ്ടി യു.പി വിഭാഗം മോണോ ആക്റ്റിൽ ഹൃദ്യയ്ക്ക് എ ഗ്രെയിഡോടെ ഒന്നാം സ്ഥാനം .

## Article Content

**വടകര: **അന്ധവിശ്വാസത്തിനെതിരെ വിരൾ ചൂണ്ടി യു.പി വിഭാഗം മോണോ ആക്റ്റിൽ ഹൃദ്യയ്ക്ക് എ ഗ്രെയിഡോടെ ഒന്നാം സ്ഥാനം .

കോഴിക്കോട് റൂറൽ സബ് ജില്ലയിലെ പെരിങ്ങളം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാന്ന് ഹൃദ്യ .അയൽവാസിയായ അഭിഭാഷക വിദ്യാർത്ഥിനിയും മുൻ സ്കൂൾ കലോത്സവ താരവുമായ അഭിശ്വതിയാണ് മോണോആക്റ്റ് പരിശീലിപ്പിച്ചത് .

ഹൃദ്യ ജില്ലാതലത്തിൽ ആദ്യമായാണ് മത്സരിക്കുന്നത്. കോൺട്രാക്റ്ററായ ഭുവനേഷിൻ്റെയും ജിഷിതയുടെയും മകളാണ് . ലെവിൻ ചന്ദ്രനാണ് സഹോദരൻ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82675/taught-by-a-neighbor-hriya-became-a-star-by-pointing-fingers-against-superstition)