---
title: "അരമന രഹസ്യം; കുത്തകയായി നാരായണേട്ടർ മേമുണ്ടയുടെ അരമന രഹസ്യം പുറത്തായി"
english_title: "Memunda Higher Secondary School stands first in Purakali"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82679/memunda-higher-secondary-school-stands-first-in-purakali"
published_at: "2022-11-30T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6387205dd5bb6_memunda_copy.jpg"
keywords: []
---

# അരമന രഹസ്യം; കുത്തകയായി നാരായണേട്ടർ മേമുണ്ടയുടെ അരമന രഹസ്യം പുറത്തായി

> **Lead Summary:** **വടകര: **കാൽ നൂറ്റാണ്ടിലേറെയായി ഇവിടെ നാരാണേട്ടനുണ്ട് .പിന്നെ എന്തിന് മേമുണ്ട ഭയക്കണം? ഇരുപത്തി ആറ് വർഷമായ കോഴിക്കോട് ജില്ല സ്ക്കൂൾ കലോത്സവത്തിൽ പൂരക്കളിയുടെ കുത്തക സ്വന്തമാക്കിയ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിൻ്റെ അരമന രഹസ്യമാണിത്.

## Article Content

**വടകര: **കാൽ നൂറ്റാണ്ടിലേറെയായി ഇവിടെ നാരാണേട്ടനുണ്ട് .പിന്നെ എന്തിന് മേമുണ്ട ഭയക്കണം? ഇരുപത്തി ആറ് വർഷമായ കോഴിക്കോട് ജില്ല സ്ക്കൂൾ കലോത്സവത്തിൽ പൂരക്കളിയുടെ കുത്തക സ്വന്തമാക്കിയ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിൻ്റെ അരമന രഹസ്യമാണിത്.

ഹൈസ്കൂൾ വിഭാഗത്തിൽ 26 വർഷവും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 21 വർഷവുമായി മേമുണ്ടയിലെ ചുണക്കുട്ടൻമാർ തന്നെയാണ് പൂരക്കളിയുടെ തമ്പുരാക്കൻമാർ.

ഹയർ സെക്കണ്ടറി വിഭാഗത്തിൽ അഭിഷേകും ഹൈസ്ക്കൂൾ വിഭാഗത്തിൽ സാരംഗ് സജീവും സംഘവുമാണ് ഇത്തവണ വിജയപുരം തീർത്തത്.

കാസർക്കോട് തൃക്കരിപ്പൂർ സ്വദേശി നാരായണൻ മണിയാട്ട് ആണ് ഇവരുടെ പരിശീലകൻ. കണ്ണൂർ, കാസർക്കോട് ജില്ലകളിലെ ക്ഷേത്രങ്ങളിലെ അനുഷ്ടാന കലയാണ് പൂരക്കളി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82679/memunda-higher-secondary-school-stands-first-in-purakali)