---
title: "മടുപ്പില്ലാതെ  മനം നിറച്ച്; പതിനായിരങ്ങൾക്ക് രുചി വിളമ്പി ഭക്ഷണകമ്മറ്റി"
english_title: "The food committee served food to tens of thousands"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82688/the-food-committee-served-food-to-tens-of-thousands"
published_at: "2022-11-30T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63872bdfdfdef_kalolsavm.jpg"
keywords: []
---

# മടുപ്പില്ലാതെ  മനം നിറച്ച്; പതിനായിരങ്ങൾക്ക് രുചി വിളമ്പി ഭക്ഷണകമ്മറ്റി

> **Lead Summary:** **വടകര: **ആയിരങ്ങൾക്ക് ഭക്ഷണം വിളമ്പുമ്പോഴും ഒട്ടും ,മടുപ്പില്ലാതെ ഹൃദ്യമായ പെരുമാറ്റത്തിലൂടെ ,കൃത്യമായ ആസൂത്രണത്തിലൂടെ ഭക്ഷണം കഴിക്കാനെത്തുന്നവരുടെ മനം നിറക്കുകയാണ് ജില്ലാ സ്കൂൾ യുവജനോത്സവത്തിൻ്റെ ഭക്ഷണ കമ്മറ്റി.

## Article Content

**വടകര: **ആയിരങ്ങൾക്ക് ഭക്ഷണം വിളമ്പുമ്പോഴും ഒട്ടും ,മടുപ്പില്ലാതെ ഹൃദ്യമായ പെരുമാറ്റത്തിലൂടെ ,കൃത്യമായ ആസൂത്രണത്തിലൂടെ ഭക്ഷണം കഴിക്കാനെത്തുന്നവരുടെ മനം നിറക്കുകയാണ് ജില്ലാ സ്കൂൾ യുവജനോത്സവത്തിൻ്റെ ഭക്ഷണ കമ്മറ്റി.

ആദ്യ ദിനം 8000 ൽ പരം പേരും ,സ്കൂൾ അവധി ദിനമായ ഇന്നലെ 12000 പേരും ഭക്ഷണം കഴിച്ചതായി ഭാരവാഹികൾ വ്യക്തമാക്കി . മൂന്നാം ദിനമായ ബുധനാഴ്ച 10000 പേർക്ക് ഭക്ഷണമൊരുക്കിയിട്ടുണ്ട് .

ആവശ്യമുണ്ടെങ്കിൽ കൂടുതൽ പേർക്ക് ഭക്ഷണം വിളമ്പാനുള്ള തയ്യാറെടുപ്പും നടത്തിയിട്ടുണ്ട് .

പായസമടക്കം രുചിയേറും വിഭവങ്ങൾ ആയിരങ്ങൾക്ക് വിളമ്പുമ്പോഴും ഭക്ഷണപ്പന്തലിൽ ബഹളങ്ങളൊന്നുമില്ല, കൂടാതെ മനം നിറക്കാൻ സംഗീതവും ഭക്ഷണ കമ്മറ്റിയുടെ ചുക്കാൻ പിടിച്ച് കാര്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്ത് ചെയർപേഴ്സൺ അജിത ചീരാം വീട്ടിലും, വർക്കിംങ്ങ് ചെയർമാൻ പി എം രവീന്ദ്രനും ,കൺവീനർ പ്രവീൺ ടി.കെ യും മുൻ നിരയിലുണ്ട്, ഒപ്പം സഹപ്രവർത്തകരും ,സംഘാടകരും .

ദിവസങ്ങൾ നീണ്ട സംഘാടനം ഫലപ്രദമായതിൻ്റെ സംതൃപ്തിയിലാണവർ .അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ ക്കാണ് ഭക്ഷണകമ്മറ്റിയുടെ മുഖ്യ ചുമതല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82688/the-food-committee-served-food-to-tens-of-thousands)