---
title: "ചീറി പാഞ്ഞ് ആബുലൻസ്; മോക്ഡ്രില്ലെന്ന് അറിഞ്ഞില്ല, ജാഗ്രതയുടെ അടയാളമായി എയ്ഞ്ചൽസും ആരോഗ്യ വിഭാഗവും"
english_title: "A man collapsed due to chest pain at the arts festival."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82690/a-man-collapsed-due-to-chest-pain-at-the-arts-festival"
published_at: "2022-11-30T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6387290825c78_KALOLSAVAM_-_HEALTH_ISSUE.jpg"
keywords: []
---

# ചീറി പാഞ്ഞ് ആബുലൻസ്; മോക്ഡ്രില്ലെന്ന് അറിഞ്ഞില്ല, ജാഗ്രതയുടെ അടയാളമായി എയ്ഞ്ചൽസും ആരോഗ്യ വിഭാഗവും

> **Lead Summary:** ** വടകര: ** നെഞ്ചുവേദനിച്ച് ഒരാൾ കുഴഞ്ഞു വീണു. പ്രാഥമിക ചികിത്സ നൽകി ചിലർ . ചീറി പാഞ്ഞ് ആബുലൻസ് എത്തി. ജാഗ്രതയുടെ അടയാളമായി എയ്ഞ്ചൽസും ആരോഗ്യ വിഭാഗവും അപകട ഘട്ടങ്ങളിൽ പ്രാഥമികമായി നൽകേണ്ട ജീവൻ രക്ഷാ മാർഗങ്ങളുമായി എയ്ഞ്ചൽസും കലോത്സവ നഗരിയിൽ സജീവമാണ്.

## Article Content

** വടകര: ** നെഞ്ചുവേദനിച്ച് ഒരാൾ കുഴഞ്ഞു വീണു. പ്രാഥമിക ചികിത്സ നൽകി ചിലർ . ചീറി പാഞ്ഞ് ആബുലൻസ് എത്തി. ജാഗ്രതയുടെ അടയാളമായി എയ്ഞ്ചൽസും ആരോഗ്യ വിഭാഗവും അപകട ഘട്ടങ്ങളിൽ പ്രാഥമികമായി നൽകേണ്ട ജീവൻ രക്ഷാ മാർഗങ്ങളുമായി എയ്ഞ്ചൽസും കലോത്സവ നഗരിയിൽ സജീവമാണ്.

ഒരു വീട്ടിൽ ഒരു ജീവൻ രക്ഷാ പ്രവർത്തകൻ എന്ന ആശയം മുൻനിർത്തി എയ്ഞ്ചൽസിന്റെ നേതൃത്വത്തിൽ നടത്തിയ മോക്ഡ്രിൽ ശ്രദ്ധേമായി. തലകറക്കത്തെ തുടർന്ന് കുഴഞ്ഞുവീഴുന്ന ഒരു വ്യക്തിയുടെ ജീവന് ആദ്യ തുണയാകാൻ നമുക്കും കഴിയും.

അതിന് ആകെ വേണ്ടത് സഹായിക്കാനുള്ള മനസ്സും ചെറിയൊരു പരിശീലനവും മാത്രമാണെന്ന് മോക്ഡ്രിലിലൂടെ എയ്ഞ്ചൽസ് പറഞ്ഞുവെക്കുന്നു.

എയ്ഞ്ചൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ പി പി രാജന്റെ നേതൃത്വത്തിൽ പി പി സത്യനാരായണൻ, ഷാജി പടത്തല, ഷൈജു, സഹദേവൻ, ശരത്ത് എന്നിവരാണ് ജീവൻ രക്ഷാ മാർഗങ്ങൾ പരിചയപ്പെടുത്തുന്നത്.

എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ കോഴ്സ് പൂർത്തിയാക്കിയവരാണ് ഇവർ. വടകര സെന്റ് ആന്റണിസ് അങ്കണത്തിലാണ് സെന്റർ പ്രവർത്തിക്കുന്നത്.

ദുരന്തനിവാരണ പ്രവർത്തനങ്ങളിലും സജീവമാണ് എയ്ഞ്ചൽസ്. സ്കൂളുകളിലും മറ്റിടങ്ങളിലും ജീവൻ രക്ഷ മാർഗ്ഗങ്ങളുമായി ബന്ധപ്പെട്ട് എയ്ഞ്ചൽ പരിശീലന ക്ലാസുകൾ നൽകി വരുന്നുണ്ട്. വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് എയ്ഞ്ചൽസ് കലോത്സവ നഗരിയിൽ ബൂത്ത് സജ്ജമാക്കിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82690/a-man-collapsed-due-to-chest-pain-at-the-arts-festival)