---
title: "മേമുണ്ടയുടെ അഭിമാനമായി യുക്താ നമ്പ്യാർ"
english_title: "Yukta Nambiar as Memunda's pride"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82699/yukta-nambiar-as-memundas-pride"
published_at: "2022-11-30T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6387397eda6e5_YUKTHA.jpg"
keywords: []
---

# മേമുണ്ടയുടെ അഭിമാനമായി യുക്താ നമ്പ്യാർ

> **Lead Summary:** **വടകര:** 61മത് കോഴിക്കോട് ജില്ലാ റവന്യൂ കലോത്സവം നാളെ സമാപിക്കാനിരിക്കെ മേമുണ്ട ഹയർസെക്കൻഡറി സ്കൂളിന് വൻ നേട്ടം.

## Article Content

**വടകര:** 61മത് കോഴിക്കോട് ജില്ലാ റവന്യൂ കലോത്സവം നാളെ സമാപിക്കാനിരിക്കെ മേമുണ്ട ഹയർസെക്കൻഡറി സ്കൂളിന് വൻ നേട്ടം.

അപ്പീലിലൂടെ ഹൈസ്കൂൾ മലയാള നാടക മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. യുക്ത നമ്പ്യാർ ടീം ലീഡറായ ബൗണ്ടറി എന്ന നാടകത്തിനാണ് അപ്പീലിലൂടെ ഒന്നാം സ്ഥാനം ലഭിച്ചത്.

ഹൈസ്കൂൾ വിഭാഗം ഓട്ടൻ തുള്ളൽ മത്സരത്തിൽ യുക്ത എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. മോണോ ആക്ട് മത്സരത്തിൽ ഇന്നലെ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്.

മിമിക്രി മത്സരത്തിലും കൂടി പങ്കെടുക്കുന്നുണ്ട് ഈ മിടുക്കി. സംസ്ഥാന കലോത്സവത്തിലേക്ക് മത്സരിക്കുവാനുള്ള തയ്യാറെടുപ്പിലൂടെയാണ് യുക്ത.

ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ യുപി വിഭാഗം ഓട്ടം തുള്ളൽ മത്സരത്തിൽ നേരത്തെ ജില്ലയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.

അനിൽ-ഷൈനി ദമ്പതികളുടെ മകളാണ്. അമ്മ ഷൈനി നിരവധി കലാ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. വടകര ചോറോടാണ് വീട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82699/yukta-nambiar-as-memundas-pride)