---
title: "സംസ്കൃതോത്സവത്തിൽ നടക്കാവ് ടീമിന്റെ വിജയം "
english_title: "U.P. GVHSS Nadakkav won the first position in the category Sanskrit Sanghaganam with A grade"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82703/up-gvhss-nadakkav-won-the-first-position-in-the-category-sanskrit-sanghaganam-with-a-grade-new"
published_at: "2022-11-30T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63873b0a89833_NADAKKAV.jpg"
keywords: []
---

# സംസ്കൃതോത്സവത്തിൽ നടക്കാവ് ടീമിന്റെ വിജയം 

> **Lead Summary:** ** വടകര:** സംസ്കൃതോത്സവത്തിൽ നടക്കാവ് ടീമിന്റെ വിജയം. റവന്യൂ ജില്ലാ കലോത്സവത്തിൽ യു.പി. വിഭാഗം സംസ്കൃത സംഘഗാനത്തിലാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനംനേടിയത്.

## Article Content

** വടകര:** സംസ്കൃതോത്സവത്തിൽ നടക്കാവ് ടീമിന്റെ വിജയം. റവന്യൂ ജില്ലാ കലോത്സവത്തിൽ യു.പി. വിഭാഗം സംസ്കൃത സംഘഗാനത്തിലാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനംനേടിയത്.

ജിവിഎച്ച്എസ്എസ് നടക്കാവിലെ വിദ്യാർത്ഥിനികളായ ശ്രീ വൈഷ്ണവ (ടീം ലീഡർ), നക്ഷത്ര മനോജ് , ലക്ഷിത ആദർശ്, ആഗ്നേയ കെ. പ്രദീപൻ, സ്വരകർണ്ണിക, ശ്രീലക്ഷ്മി, പാർവ്വതി സുധീഷ് എന്നിവരാണ് മത്സരത്തിൽ പങ്കെടുത്ത് വിജയികളായത്.

സ്കൂളിലെ ടീച്ചർമാരായ ഡോ.അപർണ പ്രദീപും, സിന്ധുവും വിദ്യാർത്ഥികൾക്ക് മികച്ച പിന്തുണ നൽകിയതിന്റെ ഫലമായാണ് വിജയം നേടിയത്. നേരത്തെ കോഴിക്കോട് സിറ്റി കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായിരുന്നു നടക്കാവ് ജി.വി എച്ച്എസ്എസ് ഫോർ ഗേൾസ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82703/up-gvhss-nadakkav-won-the-first-position-in-the-category-sanskrit-sanghaganam-with-a-grade-new)