---
title: "കോക്കല്ലൂരിന്റെ അഭിമാനം; അനിക ഇനി സംസ്ഥാന യുവജനോത്സവത്തിലേക്ക്."
english_title: " Pride of Kokkallur; Anika now for the state youth festival."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82708/pride-of-kokkallur-anika-now-for-the-state-youth-festival"
published_at: "2022-11-30T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6387400c36873_anika.jpg"
keywords: []
---

# കോക്കല്ലൂരിന്റെ അഭിമാനം; അനിക ഇനി സംസ്ഥാന യുവജനോത്സവത്തിലേക്ക്.

> **Lead Summary:** **വടകര: **കോക്കല്ലൂരിന്റെ അഭിമാനം.അനിക ഇനി സംസ്ഥാന യുവജനോത്സവത്തിൽ മത്സരിക്കും. കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ചിത്രരചന പെൻസിൽ ഡ്രോയിങ് ഹയർസെക്കൻഡറി വിഭാഗത്തിലാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്. ജി.എച്ച്.എസ്.എസ് കോക്കല്ലൂർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. സംസ്ഥാന യുവജനോത്സവത്തിലേക്ക് യോഗ്യത നേടിയ അനികയെ അധ്യാപകരും രക്ഷിതാക്കളും അനുമോദിച്ചു. നേരത്തെ ബാലുശ്ശേരി ഉപജില്ലയിൽ നടന്ന കലോത്സവത്തിലും അനിക മികച്ച വിജയം നേടിയിരുന്നു.

## Article Content

**വടകര: **കോക്കല്ലൂരിന്റെ അഭിമാനം.അനിക ഇനി സംസ്ഥാന യുവജനോത്സവത്തിൽ മത്സരിക്കും. കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ചിത്രരചന പെൻസിൽ ഡ്രോയിങ് ഹയർസെക്കൻഡറി വിഭാഗത്തിലാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്. ജി.എച്ച്.എസ്.എസ് കോക്കല്ലൂർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ്. സംസ്ഥാന യുവജനോത്സവത്തിലേക്ക് യോഗ്യത നേടിയ അനികയെ അധ്യാപകരും രക്ഷിതാക്കളും അനുമോദിച്ചു. നേരത്തെ ബാലുശ്ശേരി ഉപജില്ലയിൽ നടന്ന കലോത്സവത്തിലും അനിക മികച്ച വിജയം നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82708/pride-of-kokkallur-anika-now-for-the-state-youth-festival)