---
title: "തബലയിൽ നവീന് തുല്യം നവീൻ മാത്രം."
english_title: " thabala is equals only Naveen."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82709/thabala-is-equals-only-naveen"
published_at: "2022-11-30T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63874203f3e18_naveen.jpg"
keywords: []
---

# തബലയിൽ നവീന് തുല്യം നവീൻ മാത്രം.

> **Lead Summary:** **വടകര: **തബല മത്സരത്തിൽ നവീൻ കൃഷ്ണക്ക് തുല്യം നവീൻ കൃഷ്ണ മാത്രം. റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം തബല മത്സരത്തിൽ എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനം നേടി ഈമിടുക്കൻ.

## Article Content

**വടകര: **തബല മത്സരത്തിൽ നവീൻ കൃഷ്ണക്ക് തുല്യം നവീൻ കൃഷ്ണ മാത്രം. റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം തബല മത്സരത്തിൽ എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനം നേടി ഈമിടുക്കൻ.

കോഴിക്കോട് സിൽവർ ഹിൽസ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്. ആറു വർഷത്തോളമായി ഗുരു പ്രകാശൻ വേങ്ങേരിയുടെ കീഴിലാണ് അഭ്യസിക്കുന്നത്.തബലയുടെ കഠിന പരിശീലന ഉപാധികളായ തീൻതാൾ, മട്ട്താൾ ഉൾപ്പെടെയുള്ളവ വളരെ അനായാസം നവീൻ കൃഷ്ണ കൈകാര്യം ചെയ്യും.

നാളെ കലോത്സവത്തിൽ വൃന്ദ വായനയിൽ മത്സരിക്കുന്നുണ്ട്. വൃന്ദവായനയും, തബലയും ചെറുപ്പം മുതലേ അഭ്യസിച്ചതിന്റെ ഫലമായാണ് അഗ്രഗണ്യനായത്. പാലക്കാട് നിന്നും തബല പഠനത്തിനും, വിദ്യാഭ്യാസത്തിനും വേണ്ടി ഏഴ് വർഷത്തോളമായി കോഴിക്കോട് താമസിക്കുകയാണ് മാതാപിതാക്കളായ വിജയനും സുനിതയും.

സഹോദരി നന്ദന ദേശീയ ബാസ്ക്കറ്റ്ബോൾ പ്ലെയർ കൂടിയാണ്. ചേവായൂർ ഉപജില്ല കലോത്സവത്തിൽ മികച്ച വിജയം നേടിയിട്ടുണ്ട് നവീൻ കൃഷ്ണ. സംസ്ഥാന യുവജനോത്സവത്തിൽ പങ്കെടുക്കുന്നതിന്റെ തയ്യാറെടുപ്പിലാണ് നവീനും രക്ഷിതാക്കളും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82709/thabala-is-equals-only-naveen)