---
title: "വടകരയിൽ ട്രെയിനിൽ നിന്നും 30 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി"
english_title: "30 kg of banned tobacco products were seized from the train at Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82712/30-kg-of-banned-tobacco-products-were-seized-from-the-train-at-vadakara"
published_at: "2022-11-30T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63874562d35c3_police.jpg"
keywords: []
---

# വടകരയിൽ ട്രെയിനിൽ നിന്നും 30 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

> **Lead Summary:** **വടകര:** വടകര റെയിൽവേ സ്റ്റേഷനിൽ നിന്നും 30 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി . കോയമ്പത്തുർ ഇന്റർസിറ്റി എക്സ്പ്രസിൽ ആളില്ലാത്ത നിലയിൽ 30 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടുകയായിരുന്നു . ഉച്ചയ്ക്ക് രണ്ട് മണിയേടെ നടന്ന പരിശോധനയിലാണ് 125000 രൂപ വിലവരുന്ന പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്തത് .

## Article Content

**വടകര:** വടകര റെയിൽവേ സ്റ്റേഷനിൽ നിന്നും 30 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി . കോയമ്പത്തുർ ഇന്റർസിറ്റി എക്സ്പ്രസിൽ ആളില്ലാത്ത നിലയിൽ 30 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടുകയായിരുന്നു . ഉച്ചയ്ക്ക് രണ്ട് മണിയേടെ നടന്ന പരിശോധനയിലാണ് 125000 രൂപ വിലവരുന്ന പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്തത് .

ആർ പി എഫ്‌ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പി.പി. ബിനിഷ് , ഹെഡ് കോൺസ്റ്റബിൾ ടി . വിജീഷ്. എ ഗിരിഷ്കുമാർ എന്നിവരും വടകര എക്‌സൈസ് ഡിപ്പാർട്മെന്റും ചേർന്ന് നടത്തിയ പരിശോധനയിയിലാണ്  പുകയില ഉൽപ്പന്നങ്ങൾ  പിടികൂടിയത് .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82712/30-kg-of-banned-tobacco-products-were-seized-from-the-train-at-vadakara)