---
title: "അതിർവരമ്പുകൾ അസ്ഥാനത്ത്; കാശ്മീരിൽ നിന്നും കലോത്സവത്തിലേക്ക്"
english_title: "Kashmiri student bagged first position in Urdu speech with A grade"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82716/kashmiri-student-bagged-first-position-in-urdu-speech-with-a-grade"
published_at: "2022-11-30T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63874f20a4452_KASHMEERI_STUDENT.jpg"
keywords: []
---

# അതിർവരമ്പുകൾ അസ്ഥാനത്ത്; കാശ്മീരിൽ നിന്നും കലോത്സവത്തിലേക്ക്

> **Lead Summary:** **വടകര: **കോഴിക്കോട് ജില്ല റവന്യൂ കലോത്സവം ചരിത്രം സൃഷ്ടിക്കുന്നു. ദേശ-ഭാഷ അതിർ വരമ്പുകൾക്കപ്പുറത്തുനിന്നും കലോത്സവത്തിൽ പങ്കെടുത്ത് വിജയം നേടിയിരിക്കുകയാണ് കാശ്മീരി വിദ്യാർത്ഥികൾ.

## Article Content

**വടകര: **കോഴിക്കോട് ജില്ല റവന്യൂ കലോത്സവം ചരിത്രം സൃഷ്ടിക്കുന്നു. ദേശ-ഭാഷ അതിർ വരമ്പുകൾക്കപ്പുറത്തുനിന്നും കലോത്സവത്തിൽ പങ്കെടുത്ത് വിജയം നേടിയിരിക്കുകയാണ് കാശ്മീരി വിദ്യാർത്ഥികൾ.

ഹൈസ്കൂൾ വിഭാഗം ഉറുദു പ്രസംഗത്തിൽ സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം എന്ന വിഷയത്തെ ആസ്പദമാക്കി ഉറുദു പ്രസംഗത്തിൽ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയിരിക്കുകയാണ് ജമ്മു ബോർഡറിൽ താമസിക്കുന്ന പൂഞ്ച് നിവാസി മുഹമ്മദ് റിഹാൻ.

മർക്കസ് ഹയർസെക്കൻഡറി സ്കൂൾ കാരന്തൂരിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ഹയർസെക്കൻഡറി വിഭാഗം ഉറുദു പ്രസംഗ മത്സരത്തിലും തൻ്റെ നാട്ടുകാരനായ നസർ മഹ്മൂദും ഒട്ടും പിന്നിലാവാതെ ഒന്നാമതായി. വിദ്യാർത്ഥികളും മത്സരങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു ഉറുദു പ്രസംഗം.

പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയാണ്. എട്ടാം ക്ലാസ് മുതൽ തന്നെ കാശ്മീരിൽ നിന്നും പഠനത്തിനു വേണ്ടിയാണ് മർക്കസ് സ്കൂളിൽ ചേർന്നത്. ഉറുദു അധ്യാപകനായ അഹമ്മദ് കെ.വിയുടെ ശിക്ഷണത്തിലാണ് പഠനം.

അഹമ്മദ് മാസ്റ്റർ നാദാപുരം കുറുവന്തേരി സ്വദേശിയാണ്. നേരത്തെ ഹൈസ്കൂൾ വിഭാഗം ഉറുദു കഥാരചന മത്സരത്തിൽ കാശ്മീർ വിദ്യാർത്ഥിയായ ഫൈസാൻ റസ ഒന്നാം സ്ഥാനം നേടിയിരുന്നു.

ഹയർസെക്കൻഡറി വിഭാഗം ഉറുദു കവിത രചന മത്സരത്തിൽ മഹ്മൂദ് അഹമ്മദ് ഒന്നാം സ്ഥാനം നേടിയിരുന്നു. തൻ്റെ ശിഷ്യന്മാർ സംസ്ഥാന യുവജനോത്സവത്തിൽ പങ്കെടുക്കുന്നതിന്റെ ആഹ്ലാദത്തിലാണ് അഹമ്മദ് മാഷും മർക്കസ് വിദ്യാലയവും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82716/kashmiri-student-bagged-first-position-in-urdu-speech-with-a-grade)