---
title: "മോഹിനിയാട്ടം; കൂടത്തായിക്ക് അഭിമാനിക്കാം താരമായി ആവണി സുരേഷ്"
english_title: "Avani Suresh was selected for the State School Art Festival."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82717/avani-suresh-was-selected-for-the-state-school-art-festival"
published_at: "2022-11-30T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6387513fb7d02_AVANI_SURESH.jpg"
keywords: []
---

# മോഹിനിയാട്ടം; കൂടത്തായിക്ക് അഭിമാനിക്കാം താരമായി ആവണി സുരേഷ്

> **Lead Summary:** **വടകര: **കൂടത്തായി ഗ്രാമത്തിന് അഭിമാനിക്കാം .സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക് ആവണി സുരേഷ് തെരഞ്ഞെടുക്കപ്പെട്ടു.

## Article Content

**വടകര: **കൂടത്തായി ഗ്രാമത്തിന് അഭിമാനിക്കാം .സംസ്ഥാന സ്കൂൾ കലോത്സവത്തിലേക്ക് ആവണി സുരേഷ് തെരഞ്ഞെടുക്കപ്പെട്ടു.

ഹയർ സെക്കണ്ടറി വിഭാഗം മോഹിനിയാട്ടത്തിലാണ് കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിനിയായ ആവണി ഒന്നാം സ്ഥാനത്തോടെ എ ഗ്രെയിഡ് നേടിയത്.

സിബിഎസ്ഇ കലോത്സവ വിജയിയായിരുന്നു ഈ മിടുക്കി. അയൽവാസിയും ബന്ധുവുമായ ഡോ. സജേഷ് എസ് നായരാണ് ഗുരു. താമരശ്ശേരിയിലെ പിഡബ്ല്യൂഡി കോൺട്രാക്റ്റർ അമ്പാടിയിൽ സുരേഷിൻ്റെയും സന്ധ്യയുടെയും മകളാണ് സഹോദരൻ അഭിൻ സുരേഷ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82717/avani-suresh-was-selected-for-the-state-school-art-festival)