---
title: "സംഘഗാനത്തിൽ കുറ്റിക്കാട്ടൂരിന്റെ കുതിപ്പ്"
english_title: "Kuttikatoor's jump in Sanghaganam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82720/kuttikatoors-jump-in-sanghaganam"
published_at: "2022-11-30T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6387559c1c27e_SANGAGANAM.jpg"
keywords: []
---

# സംഘഗാനത്തിൽ കുറ്റിക്കാട്ടൂരിന്റെ കുതിപ്പ്

> **Lead Summary:** **വടകര: **സംസ്കൃത സംഘഗാനത്തിൽ കുറ്റിക്കാട്ടൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ കുതിപ്പ്. ഹൈസ്കൂൾ വിഭാഗം സംസ്കൃത സംഘഗാനത്തിലാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നിലനിർത്തിയത്.

## Article Content

**വടകര: **സംസ്കൃത സംഘഗാനത്തിൽ കുറ്റിക്കാട്ടൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ കുതിപ്പ്. ഹൈസ്കൂൾ വിഭാഗം സംസ്കൃത സംഘഗാനത്തിലാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നിലനിർത്തിയത്.

നവീൻ സി.പി ടീം ലീഡറായ മത്സരത്തിൽ, ദേവിക, കാർത്തിക, അർച്ചന, വൈഗ, വേദധ്വനി, അബിഷ എന്നിവർ പങ്കെടുത്തു. സ്കൂളിലെ സംഗീത അധ്യാപകനായ കോഴിക്കോട് പ്രശാന്ത് മാസ്റ്ററുടെ കീഴിലാണ് അഭ്യസിച്ചത്.

നേരത്തെ കോഴിക്കോട് റൂറൽ ഉപജില്ല കലോത്സവത്തിലും മികച്ച വിജയം നേടിയിരുന്നു. സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കുന്നതിനായുള്ള ഒരുക്കത്തിലാണ് നവീനും സംഘവും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82720/kuttikatoors-jump-in-sanghaganam)