---
title: "ഇന്നും പുലരും അപ്പീൽ സമയം താളം തെറ്റിച്ചു; ഇരുന്നൂറ് ഇനങ്ങൾ പൂർത്തിയായി"
english_title: "tomorrow will rise, the appeal is out of time; Two hundred items completed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82737/tomorrow-will-rise-the-appeal-is-out-of-time-two-hundred-items-completed-new"
published_at: "2022-11-30T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6387720bd669a_appeal_3.jpg"
keywords: []
---

# ഇന്നും പുലരും അപ്പീൽ സമയം താളം തെറ്റിച്ചു; ഇരുന്നൂറ് ഇനങ്ങൾ പൂർത്തിയായി

> **Lead Summary:** **വടകര:** ഇന്നും കലയുടെ പൂരം തീരാൻ നേരം പുലരും. എന്നാൽ നാളെ അർദ്ധരാത്രിക്കകം മത്സര ഇനങ്ങൾ പൂർത്തിയാക്കും. അപ്പീലുകളാണ് സമയ താളം തെറ്റിച്ചത്. കലോത്സവ പ്രോഗ്രാം കമ്മറ്റി കൺവീനർ വിനോദ് കുമാർ വിശദീകരിച്ചു. കെ.കെ രമ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ അവലോകന യോഗത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തന പുരോഗതി റിപ്പോർട്ട് ചെയ്തു.

## Article Content

**വടകര:** ഇന്നും കലയുടെ പൂരം തീരാൻ നേരം പുലരും. എന്നാൽ നാളെ അർദ്ധരാത്രിക്കകം മത്സര ഇനങ്ങൾ പൂർത്തിയാക്കും. അപ്പീലുകളാണ് സമയ താളം തെറ്റിച്ചത്. കലോത്സവ പ്രോഗ്രാം കമ്മറ്റി കൺവീനർ വിനോദ് കുമാർ വിശദീകരിച്ചു. കെ.കെ രമ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ അവലോകന യോഗത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തന പുരോഗതി റിപ്പോർട്ട് ചെയ്തു.

ജില്ലാ വിദ്യാഭ്യാസ ഓഫീസറായ ഡെപ്യൂട്ടി ഡയരക്ടർ മനോജ് കുമാർ, നഗരസഭാ ചെയർപേഴ്സൺ കെ.പി ബിന്ദു എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഡി ഇ ഒ ധനേഷ് ,സംഘാടക സമിതി ജോ.കൺവീർ സജീവൻ, സെൻ്റ് ആൻ്റണീസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ ബെല്ല എന്നിവർ സന്നിഹിതരായി.

പ്രചരണ രംഗം സജീവമാണ്, കലോത്സവം വിജയിപ്പിക്കാൻ മാധ്യമങ്ങൾ വലിയ പങ്ക് വഹിക്കുന്നു പ്രചാരണ കമ്മറ്റി കൺവീനർ അനിൽ കുമാർ വിശദമാക്കി. ആരോഗ്യ വിഭാഗം മികച്ച പ്രവർത്തനമാണ് നടത്തുന്നത് വെൽഫെയർ കമ്മറ്റികൺവീനർ കിരൺജിത്ത് പറഞ്ഞു. ഭക്ഷണപുര രുചി പുരയായി മാറിയെന്നും പതിനായിരകണക്കിനാളുകൾ നാല് നേരങ്ങളിലായി ഭക്ഷണം കഴിച്ചതായും ഭക്ഷണകമ്മറ്റി കൺവീനർ ടി.കെ പ്രവീൺ പറഞ്ഞു.

ശബ്ദവും വെളിച്ചവും പൂർണ സജ്ജമാണെന്ന് കുഞ്ഞബ്ദുള്ള പറഞ്ഞു. അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല പൂർണ സമാധാനമായിരുന്നു എം എ സാജിദ് പറഞ്ഞു. ട്രോഫി കമ്മറ്റി കൺവീനർ അദീപ് അഹമ്മദ്, സംസ്കൃതോത്സവം കൺവീനർ ബിജു കാവിൽ, റിസപ്ഷൻ കൺവീനർ ടി.കെ പ്രവീൺ, ട്രാൻസ്പോർട്ട് കൺവീനർ റഫീഖ് എം.കെ, രജിസ്ട്രേഷൻ കൺവീനർ ' റഫീഖ് ഒ ,സ്റ്റേജ് പന്തൽ കൺവീനർ ശംജിത്ത് ലാൽ, അക്കമഡേഷൻ കൺവീനർ ഷിഹാബ്, ഗ്രീൻ പ്രോട്ടോകോൾ കൺവീനർ യൂനസ് എന്നിവർ റിപ്പോർട്ട് ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82737/tomorrow-will-rise-the-appeal-is-out-of-time-two-hundred-items-completed-new)