---
title: "മൊഞ്ചു കാട്ടി; അപ്പീലിലൂടെ വന്ന് അഭിമാന വിജയം നേടി കടമേരി എം.യു.പി. സ്കൂൾ  "
english_title: "Kadameri M.U.P SCHOOL won a proud victory by appealing."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82739/kadameri-mup-school-won-a-proud-victory-by-appealing"
published_at: "2022-11-30T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63876e3fad266_KADAMERI_SCHOOL.jpg"
keywords: []
---

# മൊഞ്ചു കാട്ടി; അപ്പീലിലൂടെ വന്ന് അഭിമാന വിജയം നേടി കടമേരി എം.യു.പി. സ്കൂൾ  

> **Lead Summary:** **വടകര: **യു.പി. വിഭാഗം ഒപ്പന മത്സരത്തിൽ അപ്പീലിലൂടെ വന്ന കടമേരി എം.യു.പി. സ്കൂൾ അഭിമാന നേട്ടവുമായി മടങ്ങി. തോടന്നൂർ ഉപജില്ല മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ടീം വടകര ഡി. ഇ.ഒ. മുഖേനെ അപ്പീൽ നൽകിയാണ് ജില്ലാ മത്സരത്തിന് അർഹത നേടിയത്.

## Article Content

**വടകര: **യു.പി. വിഭാഗം ഒപ്പന മത്സരത്തിൽ അപ്പീലിലൂടെ വന്ന കടമേരി എം.യു.പി. സ്കൂൾ അഭിമാന നേട്ടവുമായി മടങ്ങി. തോടന്നൂർ ഉപജില്ല മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ടീം വടകര ഡി. ഇ.ഒ. മുഖേനെ അപ്പീൽ നൽകിയാണ് ജില്ലാ മത്സരത്തിന് അർഹത നേടിയത്.

ജില്ലാ മത്സരത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കി തിളക്കമാർന്ന വിജയം നേടിയാണ് ആയിഷാ നസ്രിന്റെ നേതൃത്വത്തിലുള്ള ടീം അംഗങ്ങൾ ഒപ്പന നടക്കുന്ന എം. യു. എം .ഹൈസ്കൂളിലെ വേദി വിട്ടത്.

ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടിയ സ്കൂൾ പതിനാറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മേമുണ്ട സ്കൂളിൽ നടന്ന ഉപജില്ല മത്സരത്തിൽ ഒപ്പന മത്സരം കഴിഞ്ഞയുടൻ തന്നെ അവിടെ കൂടിയ ആബാലവൃദ്ധം കലാസ്നേഹികൾ കടമേരി എം.യു.പി.സ്കൂളിന് ഒന്നാം സ്ഥാനം ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു.

പക്ഷേ ജഡ്ജിങ് പാനലിന്റെ വിധി മറിച്ചായിരുന്നു. ജനകീയ വികാരം ശരിവെക്കുന്ന വിധിയാണ് ജില്ലാ മത്സരത്തിൽ കാണാൻ കഴിഞ്ഞത്.

ജില്ലയിൽ നിന്ന് തഴയപ്പെട്ട അംഗീകാരം നേടിയെടുത്തതിന്റെ ആവേശത്തിലാണ് കടമേരി എം. യു. പി. സ്കൂൾ ഒപ്പന ടീം അംഗങ്ങൾ. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82739/kadameri-mup-school-won-a-proud-victory-by-appealing)