---
title: "മികവോടെ മേമുണ്ട കഥാപ്രസംഗത്തിലും ഒന്നാമത്."
english_title: "Memunda also excelled in story telling."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82742/memunda-also-excelled-in-story-telling"
published_at: "2022-11-30T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638774e941f3e_memunda.jpg"
keywords: []
---

# മികവോടെ മേമുണ്ട കഥാപ്രസംഗത്തിലും ഒന്നാമത്.

> **Lead Summary:** **വടകര**: കോഴിക്കോട് ജില്ല റവന്യൂ കലോത്സവത്തിൽ മേമുണ്ടയുടെ കുതിപ്പ് തുടരുന്നു. ഹയർസെക്കൻഡറി വിഭാഗം കഥാപ്രസംഗ മത്സരത്തിൽ പാർവണ ആൻഡ് ടീം എഗ്രേഡോടെ ഒന്നാമതെത്തി.

## Article Content

**വടകര**: കോഴിക്കോട് ജില്ല റവന്യൂ കലോത്സവത്തിൽ മേമുണ്ടയുടെ കുതിപ്പ് തുടരുന്നു. ഹയർസെക്കൻഡറി വിഭാഗം കഥാപ്രസംഗ മത്സരത്തിൽ പാർവണ ആൻഡ് ടീം എഗ്രേഡോടെ ഒന്നാമതെത്തി.

പാർവണ.ജി.യെ കൂടാതെ റിച്ചിൻ.ആർ, ആദിത്യൻ. ആർ, വിഷ്ണു, നീരജ് പങ്കെടുത്തു. പാർവണ ശാസ്ത്രീയ സംഗീത മത്സരത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. അവസാന ഫലത്തിനായി കാത്തിരിക്കുകയാണ് മേമുണ്ട.

നിലവിൽ ലീഡിങ് സ്കൂളിന്റെ പോയിൻറ് പട്ടികയിൽ മേമുണ്ട എച്ച് എസ് എസ് ഒന്നാം സ്ഥാനത്താണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82742/memunda-also-excelled-in-story-telling)