---
title: "സെൻറ് ജോസഫ്സിന് അഭിമാനിക്കാം; ബാൻഡ് മേള കുട്ടികൾ കീഴടക്കി."
english_title: "St. Joseph's can boast; The band mela was conquered by the children."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82746/st-josephs-can-boast-the-band-mela-was-conquered-by-the-children"
published_at: "2022-11-30T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6387799d31a9c_BAND.jpg"
keywords: []
---

# സെൻറ് ജോസഫ്സിന് അഭിമാനിക്കാം; ബാൻഡ് മേള കുട്ടികൾ കീഴടക്കി.

> **Lead Summary:** **വടകര:** സമദ് സാറിന് അഭിമാന നിമിഷം. സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോട്, എ ഗ്രേഡോടെ ഒന്നാം സ്ഥാനം നിലനിർത്തി. ജില്ലാ റവന്യൂ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ബാൻഡ് മേളയിലാണ് വിജയം കൈവരിച്ചത്. ആനറ്റ് മറിയം ക്യാപ്റ്റനായ ടീമിൽ 20 പേർ പങ്കെടുത്തു.

## Article Content

**വടകര:** സമദ് സാറിന് അഭിമാന നിമിഷം. സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോട്, എ ഗ്രേഡോടെ ഒന്നാം സ്ഥാനം നിലനിർത്തി. ജില്ലാ റവന്യൂ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ബാൻഡ് മേളയിലാണ് വിജയം കൈവരിച്ചത്. ആനറ്റ് മറിയം ക്യാപ്റ്റനായ ടീമിൽ 20 പേർ പങ്കെടുത്തു.

വിജയം നേടിയ ടീമിനെ അനുമോദിക്കാൻ വടകര നഗരസഭ ചെയർപേഴ്സൺ കെ പി ബിന്ദു അടക്കമുള്ളവർ എത്തി. നേരത്തെ സബ്ജില്ലാ കലോത്സവത്തിൽ അപ്പീലിലൂടെയാണ് ടീം ജില്ലാ കലോത്സവത്തിലേക്ക് യോഗ്യത നേടിയത്. ബാൻഡ് മേള വിദഗ്ധനായ സമദ് മാസ്റ്ററുടെ കീഴിൽ മാസങ്ങളായി അഭ്യസിച്ചു വരികയാണ് വിദ്യാർത്ഥികൾ.

തന്റെ കുട്ടികൾ സംസ്ഥാന കലോത്സവത്തിലേക്കുള്ള യാത്രയിൽ അഭിമാനിക്കുകയാണ് സമദ് മാസ്റ്ററും സ്കൂൾ അധികൃതരും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82746/st-josephs-can-boast-the-band-mela-was-conquered-by-the-children)