---
title: "കലയുടെ രസകൂട്ടുകളുമായി ജാനുവേടത്തിയും കേളപ്പേട്ടനും ഊട്ടുപുരയിലെത്തി"
english_title: "Januvedathi and Kelapettan reached Oottupura with the rasakoots of art"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82750/januvedathi-and-kelapettan-reached-oottupura-with-the-rasakoots-of-art"
published_at: "2022-11-30T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638781a6c8948_kalolsavm.jpg"
keywords: []
---

# കലയുടെ രസകൂട്ടുകളുമായി ജാനുവേടത്തിയും കേളപ്പേട്ടനും ഊട്ടുപുരയിലെത്തി

> **Lead Summary:** **വടകര:** കോഴിക്കോട് റവന്യൂ ജില്ലാ കലോൽസവം മൂന്നാം ദിവസത്തെ ഊട്ടുപുരയിൽ കടത്തനാട്ടിൻ്റെ ചിരിയുടെ നേരവകാശികളായ ജാനു വേടത്തിയും കേളപ്പേട്ടനും സന്ദർശകരായെത്തിയപ്പോൾ അത് കലയുടെയും രുചിയുടെയും സ്വാദേറിയ രസക്കൂട്ടായി മാറി ,ഉണ്ണാൻ വന്നവരും വിളമ്പാൻ നിന്നവരും കാഴ്ച്ചക്കാരും ജാനു വേടത്തിയുടെ പാട്ടിനൊപ്പം താളം പിടിച്ചപ്പോൾ കെ.പി.എസ്.ടി.എ അധ്യാപക സംഘടന ഏറ്റെടുത്ത ഭക്ഷണകമ്മിറ്റി ഏർപ്പെടുത്തിയ രുചിയേറിയ വിഭവങ്ങളെ പോലെ തന്നെ മാധുര്യമാർന്ന മറ്റൊര് അനുഭവമായത് മാറി.

## Article Content

**വടകര:** കോഴിക്കോട് റവന്യൂ ജില്ലാ കലോൽസവം മൂന്നാം ദിവസത്തെ ഊട്ടുപുരയിൽ കടത്തനാട്ടിൻ്റെ ചിരിയുടെ നേരവകാശികളായ ജാനു വേടത്തിയും കേളപ്പേട്ടനും സന്ദർശകരായെത്തിയപ്പോൾ അത് കലയുടെയും രുചിയുടെയും സ്വാദേറിയ രസക്കൂട്ടായി മാറി ,ഉണ്ണാൻ വന്നവരും വിളമ്പാൻ നിന്നവരും കാഴ്ച്ചക്കാരും ജാനു വേടത്തിയുടെ പാട്ടിനൊപ്പം താളം പിടിച്ചപ്പോൾ കെ.പി.എസ്.ടി.എ അധ്യാപക സംഘടന ഏറ്റെടുത്ത ഭക്ഷണകമ്മിറ്റി ഏർപ്പെടുത്തിയ രുചിയേറിയ വിഭവങ്ങളെ പോലെ തന്നെ മാധുര്യമാർന്ന മറ്റൊര് അനുഭവമായത് മാറി.

കടത്തനാടൻ രുചിയുടെ പെരുമയും സംഘാടന മികവും അനുഭവിച്ചവരെല്ലാം മനസ്സറിഞ്ഞഭിനന്ദിച്ചപ്പോൾ സംഘാടകർക്കും മനസ്സ് നിറഞ്ഞ സംതൃപ്തി. ഓരോ ദിവസവും ലക്ഷ്യമിട്ടതിലുമധികം ആയിരക്കണക്കിന് പേരാണ് ഊട്ടുപുരയിലെത്തി ഭക്ഷണം കഴിച്ച് തികഞ്ഞ സംതൃപ്തിയോടെ മടങ്ങുന്നത്.

രുചികരമായ വിഭവങ്ങളോടൊപ്പം കലാപരിപാടികളുടെ ഇത്തിരി മധുരവുമാണ് ഇത്തവണത്തെ ഊട്ടുപുരയിലെ വേറിട്ട അനുഭവമായി അധ്യാപകരും രക്ഷിതാക്കളും കുട്ടികളും നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നത് മൂന്നാം ദിനമായ ഇന്നും രാവിലെ 8 മണിക്ക് പ്രവർത്തനനിരതമായ ഭക്ഷണശാല രാത്രി 11 മണി വരെയും ഇടവേളകളില്ലാതെ സന്ദർശകർക്കെല്ലാം രുചിയുടെ നേരനുഭവം പകർന്നു കൊണ്ടിരിക്കുകയാണ്.

കെ.പി.എസ്.ടി.എ റവന്യൂ ജില്ലാ സിക്രട്ടറി ടി.കെ.പ്രവീൺ കൺവീനറായായ ഭക്ഷണ കമ്മിറ്റിയാണ് ജനശ്രദ്ധയാകർഷിച്ച ഊട്ടുപുരയുടെ പിന്നിൽ പ്രവർത്തിക്കുന്നത് സംഘടനയുടെ വനിതകൾ ഉൾപ്പെടുന്ന നൂറ് കണക്കിന് സന്നദ്ധ പ്രവർത്തകർ വ്യത്യസ്ഥ സബ് ജില്ലകളുടെ ബാനറിൽ എത്തിച്ചേർന്നാണ് ഓരോ ദിവസവും ഭക്ഷണ ശാലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82750/januvedathi-and-kelapettan-reached-oottupura-with-the-rasakoots-of-art)