---
title: "കൊച്ചു സഹോദരിമാർ അരങ്ങേറി; മേമുണ്ടക്കിത് അഭിമാന നിമിഷം"
english_title: "Two brilliant sisters shone on the theater stage at the district arts festival."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82786/two-brilliant-sisters-shone-on-the-theater-stage-at-the-district-arts-festival"
published_at: "2022-12-01T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63883460d3ad3_sisters_memunda.jpg"
keywords: []
---

# കൊച്ചു സഹോദരിമാർ അരങ്ങേറി; മേമുണ്ടക്കിത് അഭിമാന നിമിഷം

> **Lead Summary:** **വടകര:** കൊച്ചു സഹോദരിമാരുടെ അഭിനയ പാടവം മേമുണ്ടയെ അവിസ്മരണീയമാക്കി. ജില്ലാ കലോത്സവത്തിൽ നാടക വേദിയിൽ തിളങ്ങിയത് രണ്ടു മിടുക്കി സഹോദരിമാർ. യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മേമുണ്ട ഹൈസ്കൂളിന്റെ നാടകങ്ങളിലാണ് ഇവരുടെ ശ്രദ്ധേയമായ നേട്ടം.

## Article Content

**വടകര:** കൊച്ചു സഹോദരിമാരുടെ അഭിനയ പാടവം മേമുണ്ടയെ അവിസ്മരണീയമാക്കി. ജില്ലാ കലോത്സവത്തിൽ നാടക വേദിയിൽ തിളങ്ങിയത് രണ്ടു മിടുക്കി സഹോദരിമാർ. യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മേമുണ്ട ഹൈസ്കൂളിന്റെ നാടകങ്ങളിലാണ് ഇവരുടെ ശ്രദ്ധേയമായ നേട്ടം.

> ഈ രണ്ട് നാടകങ്ങളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് പത്താം ക്ലാസിലെ ഹേതിക ആർ.എസും, ഏഴാം ക്ലാസിലെ ചന്ദ്രമ ആർ.എസും എന്ന മിടുക്കികളായ സഹോദരിമാരാണ്. കോവിഡ് കാലം മൊബൈൽ ആസക്തിയിൽ ആതുരമാക്കിയ വിദ്യാർത്ഥികളുടെ മനസ്സിൽ പുസ്തകത്തിന്റെ ഗന്ധം ഉൾചേർക്കുന്നതിന്റെ ആവശ്യകതയെ ഓർമിപ്പിച്ച "പുസ്തകത്തിന്റെ മണം" എന്ന യു പി നാടകത്തിലെ നൈനയെ അവതരിപ്പിച്ച ചന്ദ്രമ കാണികളുടെ കയ്യടി നേടി.

> ഈ നാടകത്തിന്റെ രചന മനോജ്‌ അനാമികയും സംവിധാനം പ്രദീപ് മേമുണ്ടയും ആണ്. റഫീഖ് മംഗലശ്ശേരി രചനയും സംവിധാനവും നിർവ്വഹിച്ച ഹൈസ്കൂൾ നാടകമായ "ബൗണ്ടറി" യിലെ പ്രധാന കഥാപാത്രമായ കൈസയെ അവതരിപ്പിച്ച ഹേതിക നാടക സദസ്സിനെ ആവേശം കൊള്ളിച്ചു.

ദേശീയതയുടെ സ്പന്ദനങ്ങളിൽ വിശ്വമാനവികതയുടെ അനിവാര്യതയെ അടയാളപ്പെടുത്തുന്ന ബൗണ്ടറി പെൺക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ ശക്തമായി അരങ്ങത്ത് എത്തിച്ചതിൽ ഹേതികയുടെ പങ്ക് എടുത്തു പറയേണ്ടതാണ്.

മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ മലയാളം അധ്യാപകൻ കെ കെ ശ്രീജിത്തും, ഗവ. സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ റജില കെ ടി കെ യുടെയും മക്കളാണ് ഈ നാടക പ്രതിഭകൾ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82786/two-brilliant-sisters-shone-on-the-theater-stage-at-the-district-arts-festival)