---
title: "പാർശ്വഫലങ്ങൾ ഇല്ലാതെ ഹോമിയോ ചികിത്സ; വ്യത്യസ്തമായി കലോത്സവ നഗരി"
english_title: "Homeopathic treatment without side effects; Arts festival city with a difference"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/82834/homeopathic-treatment-without-side-effects-arts-festival-city-with-a-difference"
published_at: "2022-12-01T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63885e3639412_ayurvetham.jpg"
keywords: []
---

# പാർശ്വഫലങ്ങൾ ഇല്ലാതെ ഹോമിയോ ചികിത്സ; വ്യത്യസ്തമായി കലോത്സവ നഗരി

> **Lead Summary:** **വടകര:** പാർശ്വഫലങ്ങൾ ഇല്ലാതെ ഹോമിയോ ചികിത്സ. വ്യത്യസ്തമായിരിക്കുകയാണ് വടകരയിലെ സെൻറ് ആൻറണീസ് കലോത്സവ നഗരി. 61ാ മത് റവന്യൂ ജില്ല കലോത്സവം സമാപിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, ഹോമിയോ ചികിത്സ എല്ലാവരിലും സംതൃപ്തിയുളവാക്കി.

## Article Content

**വടകര:** പാർശ്വഫലങ്ങൾ ഇല്ലാതെ ഹോമിയോ ചികിത്സ. വ്യത്യസ്തമായിരിക്കുകയാണ് വടകരയിലെ സെൻറ് ആൻറണീസ് കലോത്സവ നഗരി. 61ാ മത് റവന്യൂ ജില്ല കലോത്സവം സമാപിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ, ഹോമിയോ ചികിത്സ എല്ലാവരിലും സംതൃപ്തിയുളവാക്കി.

26 മുതലാണ് ഹോമിയോ ചികിത്സ കേന്ദ്രം ആരംഭിച്ചത്. രണ്ടു ഷിഫ്റ്റുകളിലായാണ് ചികിത്സ. രാവിലെ 9 മണി മുതൽ 2 വരെയും 2 മുതൽ 7 വരെയും. സമാപന ദിനമായ ഇന്ന് ഡോ: ജഗദീശൻ കെ (എ പി എച്ച് സി മരുതോങ്കര), സുനിത എം (അറ്റൻഡർ ജി എച്ച് ഡി ആയഞ്ചേരി) ഇവരുടെ നേതൃത്വത്തിലാണ് ചികിത്സ നടക്കുന്നത്.

തലകറക്കം, ബിപി, പകർച്ചവ്യാധികൾ, സാംക്രമിക രോഗങ്ങൾ ഇത്തരത്തിൽ പല അസുഖങ്ങളുമായി വരുന്നവരെ തീർത്തും സൗജന്യമായി ചികിൽസിക്കുന്നതായി ഡോക്ടർ പറഞ്ഞു. സൗജന്യ ചികിത്സക്ക് പുറമേ സൗജന്യ മരുന്ന് സേവനവും എടുത്തു പറയേണ്ടതാണ്.

താലൂക്ക് ഹോമിയോപ്പതി ആശുപത്രി പുറമേരിയുടെ ഹെൽപ്പ് ഡെസ്ക്കാണ് ഇവിടെ പ്രവർത്തിക്കുന്നത്. ചികിത്സ തേടി കുട്ടികളും, മുതിർന്നവരും ഉൾപ്പെടെയുള്ള വന്നതായി ഡോക്ടർ പറഞ്ഞു.

രണ്ടാം ഷിഫ്റ്റിൽ ഡോക്ടർ റജുല(പുറമേരി ഹോമിയോപ്പതി ആശുപത്രി) സതി വി.പി (എടച്ചേരി ജി എച്ച് ഡി, അറ്റൻഡർ) എന്നിവർ കലാസ്വാദനത്തിന് എത്തുന്ന കലാ പ്രേമികളുടെയും ജനങ്ങളുടെയും ആരോഗ്യ സേവനത്തിനായി സദാ സജ്ജമാണെന്നും ഡോക്ടർ ജഗദീശൻ കെ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/82834/homeopathic-treatment-without-side-effects-arts-festival-city-with-a-difference)